ചരിത്രത്തിലേക്ക് റാക്കറ്റ് പായിച്ച് ദ്യോകോവിച്; വിംബ്ൾഡൺ ഫൈനലിൽ
text_fieldsലണ്ടൻ: ചരിത്രത്തിലേക്ക് റാക്കറ്റ് പായിച്ച് സെർബിയയുടെ സൂപ്പർ താരം നൊവാക് ദ്യോകോവിച് വിംബ്ൾഡൺ ടെന്നിസ് പുരുഷ വിഭാഗം ഫൈനലിൽ. ഇറ്റലിയുടെ ജാനിക് സിന്നറെ 6-3, 6-4, 7-6 എന്ന സ്കോറിന് മറികടന്നാണ് 36കാരനായ ദ്യോകോ 35ാം ഗ്രാൻഡ്സ്ലാം കലാശക്കളിക്ക് അർഹത നേടിയത്.
ഇതാദ്യമായാണ് ഒരു പുരുഷ താരം 35 ഫൈനലുകൾ കളിക്കുന്നത്. ഈ വർഷം ഫ്രഞ്ച്, ആസ്ട്രേലിയൻ ഓപണുകൾ നേടിയ സെർബിയൻ താരം, റഷ്യയുടെ ഡാനിൽ മെദ്‍വദേവ്- സ്പെയിനിന്റെ കാർലോസ് അൽകാരസ് മത്സരത്തിലെ വിജയികളെയാണ് നാളെ ഫൈനലിൽ നേരിടുക. 24ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന അപൂർവ നേട്ടവും ദ്യോകോവിച്ചിനെ കാത്തിരിക്കുന്നു.
വിംബ്ൾഡണിൽ ഈ താരത്തിന്റെ ഒമ്പതാം ഫൈനലാണ്. 2018നു ശേഷം സെൻറർ കോർട്ടിൽ ദ്യോകോയുടെ തുടർച്ചയായ 34ാം വിജയമാണ്. ഇന്ന് വനിത സിംഗ്ൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ട്രുസോവയും തുനീഷ്യയുടെ ഒൻസ് ജാബിയറും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.