Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോകോവിച്ചിന്...

ദ്യോകോവിച്ചിന് നാണംകെട്ട തോൽവി; ഇന്ത്യൻ വെൽസിൽ പരാജയപ്പെട്ടത് 123ാം റാങ്കുകാരനോട്

text_fields
bookmark_border
ദ്യോകോവിച്ചിന് നാണംകെട്ട തോൽവി; ഇന്ത്യൻ വെൽസിൽ പരാജയപ്പെട്ടത് 123ാം റാങ്കുകാരനോട്
cancel

ഇന്ത്യൻ വെൽസ് ഓപൺ ടെന്നിസ് ടൂർണമെന്റിൽ 24 തവണ ഗ്രാന്റ്സ്ലാം ജേതാവായ നൊവാക് ദ്യോകോവിച്ചിന് നാണംകെട്ട തോൽവി. ലോക റാങ്കിങ്ങിൽ 123ാം സ്ഥാനക്കാരനായ ഇറ്റലിയിൽനിന്നുള്ള 20കാരൻ ലൂക്ക നാർഡിയോടാണ് 6-4, 3-6, 6-3 എന്ന സ്കോറിന് സെർബിയക്കാരൻ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ എ.ടി.പി മാസ്റ്റേഴ്സ് 1000, ഗ്രാൻഡ്സ്ലാം ലെവലിൽ ദ്യോകോവിച്ചിനെ തോൽപിക്കുന്ന ഏറ്റവും താഴ്ന്ന റാങ്കിലുള്ള താരമായി നാർഡി.

20 വയസ്സ് മാത്രമുള്ള ഞാൻ നൊവാകി​നെ തോൽപിച്ചത് ഒരു അദ്ഭുതമായി കാണുന്നെന്ന് നാർഡി പ്രതികരിച്ചു. യോഗ്യത റൗണ്ടിൽ തോറ്റിരുന്ന നാർഡിക്ക് മറ്റൊരു താരം പിന്മാറിയതോടെയാണ് ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിച്ചത്. പ്രീ-ക്വാർട്ടറിൽ ടോമി പോൾ ആണ് താരത്തിന്റെ എതിരാളി.

ഇന്ത്യൻ വെൽസിൽ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ദ്യോകോവിച്ച് ആദ്യ റൗണ്ടിൽ അലക്സാണ്ടർ വുകിച്ചിനെതിരെ കടുത്ത പോരാട്ടത്തിൽ 6-2, 5-7, 6-3 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. 25ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ട് ആസ്ട്രേലിയൻ ഓപണിനെത്തിയ ദ്യോകോവിച്ച് സെമിഫൈനലിൽ ജാനിക് സിന്നറിനോട് തോറ്റ് പുറത്തായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novak Djokovicindian wells openLuca Nardi
News Summary - Embarrassing defeat for Djokovic; He lost to the 123rd ranked player in Indian Wells
Next Story