കന്നി ചാമ്പ്യൻഷിപ്പിൽ ബ്രിട്ടീഷ് ഹൃദയം കീഴടക്കി 18 കാരി; വിംബിൾഡെൻറ താരമാകാൻ എമ്മ റഡുകാനു വരുന്നു
text_fieldsലണ്ടൻ: ലോക റാങ്കിങ്ങിൽ ആദ്യ 300 ൽ പോലുമില്ലാതെ െടന്നിസിെൻറ ഗ്ലാമർ കളിയിടമായ വിംബിൾഡണിൽ കളിക്കാനെത്തി അതിവേഗം ഹൃദയങ്ങളിൽ കൂടുകുട്ടിയ 18 കാരിയാണിപ്പോൾ ബ്രിട്ടനിൽ താരം. മഹാമാരി കാലത്ത് കളി മാറ്റിവെച്ച് പഠനത്തിലേക്ക് മടങ്ങിയ ഇടവേളക്കു ശേഷം വീണ്ടും റാക്കറ്റെടുത്ത് കഴിഞ്ഞ ഏപ്രിലിൽ ആദ്യമായി എ-ലെവൽ മത്സരങ്ങൾക്ക് യോഗ്യത നേടിയാണ് ആദ്യ മുൻനിര ചാമ്പ്യൻഷിപ്പിൽ എമ്മ അതിവേഗം റെക്കോഡുകൾ കുറിക്കുന്നത്്.
വൈൽഡ് കാർഡ് പ്രവേശനം വെറുതെയല്ലെന്ന് ഇതിനകം തെളിയിച്ച അവർ അതിവേഗം ഒന്നും രണ്ടും മൂന്നും റൗണ്ടുകൾ കടന്നു, ഒരു സെറ്റ് പോലും എതിരാളികൾക്കു നൽകാതെ. ഇതുവരെ റാങ്കിങ്ങിൽ ആദ്യ 100ലുള്ള ഒരാളുമായും മുഖാമുഖം വരാത്തതിെൻറ പരിചയക്കുറവ് കാണിച്ചതേയില്ല. മാധ്യമങ്ങളെ കണ്ട് അത്രക്ക് പരിചയമില്ലാത്തതിനാൽ അത് 'സൂമി'ലാണെന്നു മാത്രം.
വിംബിൾഡൺ ഓപൺ കാലത്ത് നാലാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണിപ്പോൾ എമ്മ. നാലാം റൗണ്ടിൽ ജയിച്ചാൽ താരത്തെ കാത്തിരിക്കുന്നത് മൂന്നു ലക്ഷം പൗണ്ട് (മൂന്നു കോടിയിലേറെ രൂപ) ആണ്. അതുംകടന്ന് മുന്നോട്ടുപോകാനാകുമോയെന്നാണ് ബ്രിട്ടീഷുകാർ ഉറ്റുനോക്കുന്നത്.
ലണ്ടൻ ന്യൂസ്റ്റെഡ് വുഡ് സ്കൂളിലെ 'മാതൃക വിദ്യാർഥി'യായ എമ്മയെ കാത്ത് സ്പോൺസർഷിപ്പുകളും ഏറെ കാത്തിരിക്കുന്നു. നിരവധി കമ്പനികളാണ് ഇതിനകം താൽപര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോക റാങ്കിങ്ങിൽ 338ാം റാങ്കുകാരിയായ എമ്മക്ക് ടൂർണമെൻറ് കഴിയുന്നതോടെ അതിവേഗ വളർച്ച റാങ്കിങ്ങിലുമുണ്ടാകും.
ടെന്നിസിലെ കൗമാര ഇതിഹാസങ്ങളായിരുന്ന മോണിക സെലസ്, ട്രേസി ഓസ്റ്റിൻ തുടങ്ങിയവരോട് താരത്തെ ഉപമിക്കുന്നവരുണ്ട്. ഇരുവരും 16ാം വയസ്സിൽ യഥാക്രമം യു.എസ്, ഫ്രഞ്ച് ഓപൺ ചാമ്പ്യൻമാരായവരാണ്. ഇത്തവണ പക്ഷേ, ക്വാർട്ടറിലെ എതിരാളി കടുത്തതായതിനാൽ മുന്നോട്ടുള്ള യാത്ര ദുഷ്കരമാകും.
അമേരിക്കക്കാരിയായ 17 കാരി കൊക്കോ ഗോഫും ഇത്തവണ വിംബിൾഡണിൽ നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. 2018ലെ ആസ്ട്രേലിയൻ ഓപൺ ജേതാവ് ആഞ്ചലിക് കെർബറാണ് ഗോഫിന് നാലാം റൗണ്ടിൽ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.