Begin typing your search above and press return to search.
exit_to_app
exit_to_app
![വിംബിൾഡണിൽ കുതിപ്പ് തുടർന്ന് ഫെഡറർ; നാലാം റൗണ്ടിലെത്തുന്നത് 18ാം തവണ വിംബിൾഡണിൽ കുതിപ്പ് തുടർന്ന് ഫെഡറർ; നാലാം റൗണ്ടിലെത്തുന്നത് 18ാം തവണ](https://www.madhyamam.com/h-upload/2021/07/04/1078864-federer.webp)
Posted On
date_range 4 July 2021 1:14 AM GMT Updated On
date_range 4 July 2021 1:14 AM GMTവിംബിൾഡണിൽ കുതിപ്പ് തുടർന്ന് ഫെഡറർ; നാലാം റൗണ്ടിലെത്തുന്നത് 18ാം തവണ
text_fieldsbookmark_border
ലണ്ടൻ: ഒരു സെറ്റ് കൈവിട്ടിട്ടും അനിഷേധ്യമായ കരുത്തുമായി വിംബിൾഡണിൽ സ്വിസ് എക്സ്പ്രസിെൻറ തേരോട്ടം തുടരുന്നു. രണ്ടര മണിക്കൂർ നീണ്ട മൂന്നാം റൗണ്ട് പോരാട്ടത്തിൽ ബ്രിട്ടീഷുകാരനായ 29ാം സീഡ് കാമറൂൺ നോറിയെയാണ് 6-4, 6-4, 5-7, 6-4ന് ഫെഡറർ തോൽപിച്ചത്.
കരിയറിലെ 1,250ാം മത്സരം കളിച്ച താരം തുടക്കത്തിലേ മികവു നിലനിർത്തിയ പ്രകടനത്തിനിടെ മൂന്നാം സെറ്റിൽ വീണെങ്കിലും അടുത്ത സെറ്റ് പിടിച്ച് ജയവുമായി മടങ്ങുകയായിരുന്നു. വിംബിൾഡണിൽ നാലാം റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ കളിക്കുന്ന താരമാണ് ഫെഡറർ- 18 തവണ. തൊട്ടുപിറകിലുള്ള ജിമ്മി കോണേഴ്സ് 16 തവണയാണ് കളിച്ചത്.
നാലാം റൗണ്ടിൽ ഇറ്റലിയുടെ ലോറൻസോ സൊനേഗൊയാണ് ഫെഡറർക്ക് എതിരാളി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story