മുൻ രാജ്യാന്തര ടെന്നിസ് താരം നരേഷ് കുമാർ അന്തരിച്ചു
text_fieldsകൊൽക്കത്ത: സ്വതന്ത്ര ഇന്ത്യയിൽ ടെന്നിസിന് മേൽവിലാസമുണ്ടാക്കുന്നവരിൽ മുഖ്യപങ്കുവഹിച്ചവരിലൊരാളും വിഖ്യാത താരവുമായ നരേഷ് കുമാർ അന്തരിച്ചു. 93 വയസ്സായിരുന്നു. എട്ടു തവണ ഡേവിസ് കപ്പിൽ രാജ്യത്തെ പ്രതിനിധാനംചെയ്ത ഇദ്ദേഹം ഇന്ത്യൻ ടീം നായകനുമായിരുന്നു. 1955ൽ വിംബ്ൾഡൻ സിംഗ്ൾസ് പ്രീക്വാർട്ടർ ഫൈനലിലും 53, 55, 58 വർഷങ്ങളിൽ ഡബ്ൾസ് ക്വാർട്ടർ ഫൈനലിലും 57ൽ മിക്സഡ് ഡബ്ൾസ് ക്വാർട്ടറിലും കളിച്ചിട്ടുണ്ട്.
തുടർച്ചയായ എട്ടു തവണ വിംബ്ൾഡണിൽ ഇറങ്ങി. 1958ൽ ഫ്രഞ്ച് ഓപൺ മൂന്നാം റൗണ്ടിലുമെത്തിയിരുന്നു. 1928 ഡിസംബർ 22ന് ലാഹോറിലാണ് നരേഷ് കുമാർ ജനിച്ചത്. 1949ൽ ഇംഗ്ലണ്ടിൽ നോർത്തേൺ ചാമ്പ്യൻഷിപ് ഫൈനലിലെത്തി ചരിത്രംകുറിച്ചു. ഐറിഷ്, വെൽഷ് ചാമ്പ്യൻഷിപ്പുകളിലടക്കം കിരീടം നേടിയിട്ടുണ്ട്. ലിയാൻഡർ പേസ് ഉൾപ്പെടെ പ്രമുഖ താരങ്ങളുടെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയയാൾകൂടിയാണ് നരേഷ്. രണ്ടു വർഷം മുമ്പ് രാജ്യം ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.