ഫ്രഞ്ച് ഒാപൺ: ഷ്വാർട്സ്മാനെ തോൽപിച്ചു; നദാലിന് 13ാം ഫൈനൽ
text_fieldsപാരിസ്: ഫ്രഞ്ച് ഒാപൺ പുരുഷ സിംഗ്ൾസിൽ റാഫേൽ നദാൽ ഫൈനലിൽ. ആദ്യസെമിയിൽ അർജൻറീനക്കാരൻ ഡീഗോ ഷ്വാർട്സ്മാനെ തോൽപിച്ചാണ് നദാൽ കരിയറിലെ 13ാം ഫ്രഞ്ച് ഒാപൺ കിരീട നേട്ടത്തിനൊരുങ്ങുന്നത്. സ്കോർ: 6-3, 6-4, 7-6. തുടർച്ചയായി മൂന്നു തവണ കിരീടമണിഞ്ഞ നദാൽ റോളങ് ഗാരോയിൽ ഇതുവരെ ഫൈനലിൽ തോറ്റിട്ടില്ല. നൊവാക് ദ്യോകോവിച് - സിറ്റ്സിപാസ് രണ്ടാം സെമിയിലെ വിജയികളാവും നദാലിെൻറ എതിരാളി.
ഇഗ x സോഫിയ ഫൈനൽ ഇന്ന്
വനിതകളിൽ ഇന്ന് കിരീടപ്പോരാട്ടം. 2020ലെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന ആറാം റാങ്കുകാരി സോഫിയ കെനിനാണ് ഹോട്ട് ഫേവറിറ്റ്. അതേസമയം, കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിനിറങ്ങുന്ന കൗമാരക്കാരി ഇഗ സ്വിയാറ്റെക് ടൂർണമെൻറിലെ കറുത്ത കുതിരയാണ്. പ്രീക്വാർട്ടറിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപിനെയും മൂന്നാം റൗണ്ടിൽ ബൗചാർഡിനെയും തോൽപിച്ച ഇഗയുടെ കോർട്ട് നിറയെ ഒാടിക്കളിക്കുന്ന ശൈലി ആരെയും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്.
സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമായ ആസ്ട്രേലിൻ ഒാപണിൽ കിരീടമണിഞ്ഞാണ് അമേരിക്കൻ താരം കെനിൻ തെൻറ രണ്ടാം ഫൈനലിന് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.