ഫ്രഞ്ച് ഓപൺ ബാർതി പിന്മാറി; ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ
text_fieldsപാരിസ്: വനിത ടോപ് സീഡ് ആഷ്ലി ബാർതി പരിക്കിനെ തുടർന്ന് ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറി. രണ്ടാം റൗണ്ടിൽ പോളണ്ടിൻെറ സീഡില്ലാ താരം മാഗ്ദ ലിനെറ്റെക്കെതിരെ 2-6, 2-2ന് പിന്നിൽനിൽക്കെയാണ് പരിക്കിനെ തുടർന്ന് ഓസീസ് താരം പിന്മാറിയത്. മൂന്നാം സീഡ് നാലാം സീഡ് യു.എസിൻെറ സോഫിയ കെനിൻ 7-5, 6-3ന് നാട്ടുകാരിയായ ഹെയ്ലി ബാപ്റ്റിസ്റ്റയെയും യു.എസിൻെറ സെറീന വില്യംസ് 6-3, 7-5, 6-1ന് റുേമനിയയുടെ മിഹായേല ബുസർനെസ്ക്യൂവിനെയും തോൽപിച്ച് മൂന്നാം റൗണ്ടിലെത്തി.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ക്രൊയേഷ്യയുടെ ഫ്രാങ്കോ സകൂഗറുമടങ്ങിയ ജോടി 6-4, 7-5ന് യു.എസിൻെറ ഫ്രാൻസിസ് തിയാഫോ-നികോളാസ് മൺറോ സഖ്യത്തെയാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.