ഫ്രഞ്ച് ഓപൺ ടെന്നിസ് വനിതാ കിരീടം പോളണ്ടിന്റെ ഇഗ സ്വൈറ്റകിന്
text_fieldsപാരിസ്: വിജയങ്ങളുടെ എണ്ണത്തിൽ റെക്കോഡുമായി ഫ്രഞ്ച് ഓപൺ ടെന്നിസിലെ ജൈത്രയാത്ര കിരീടത്തിലെത്തിച്ച് ഇഗാ സ്വൈറ്റക്. അമേരിക്കയുടെ കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പോളണ്ടിന്റെ ലോക ഒന്നാം നമ്പർ താരം തോൽപിച്ചത്. സ്കോർ: 6-1, 6-3 .
റോളങ് ഗാരോയിലും ഗ്രാൻഡ് സ്ലാമിലും സ്വൈറ്റകിനിത് രണ്ടാം കിരീടം. 2020ലും ചാമ്പ്യനായിരുന്നു. തുടർച്ചയായ 35ാം വിജയവുമായി ഏറ്റവും വലിയ അപരാജിതയാത്രയെന്ന 2000ത്തിൽ വീനസ് വില്യംസ് കുറിച്ച റെക്കോഡിനൊപ്പമെത്തി സ്വൈറ്റക്. 18കാരിയായ ഗോഫിന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു ഫിലിപെ ചാട്രിയർ കോർട്ടിലെത്.
പോളിഷ് താരത്തിന്റെ തുടർച്ചയായ ആറാം കിരീടമാണിത്. ഇറ്റാലിയൻ ഓപൺ, സ്റ്റട്ട്ഗാർട്ട് ഓപൺ, മിയാമി ഓപൺ, ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ്, ഖത്തർ ഓപണുകൾ ജയിച്ച ശേഷമായിരുന്നു 21കാരിയുടെ പാരിസിലേക്കുള്ള വരവ്. 2021ലെ ഫ്രഞ്ച് ഓപൺ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.