Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 11:02 PM IST Updated On
date_range 24 May 2022 11:05 PM ISTഫ്രഞ്ച് ഓപൺ: ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ
text_fieldsbookmark_border
Listen to this Article
പാരിസ്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-നെതർലൻഡ്സിന്റെ മാത്വെ മിഡൽകൂപ് സഖ്യം ഫ്രഞ്ച് ഓപൺ ടെന്നിസ് പുരുഷ ഡബ്ൾസ് രണ്ടാം റൗണ്ടിൽ കടന്നു. ഫ്രാൻസിന്റെ സാസ്ക ഗ്യുമാർഡ് വയെൻബർഗ്-ലൂക വാൻ ആഷെ കൂട്ടുകെട്ടിനെ 6-4, 6-1 സ്കോറിനാണ് തോൽപിച്ചത്.
ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യോകോവിച് 6-3, 6-1, 6-0 സ്കോറിന് ജപ്പാന്റെ യോഷിതോ നിഷിയോകയെയും രണ്ടാം നമ്പർ റഷ്യയുടെ ഡാനിൽ മെദ് വദേവ് 6-2, 6-2, 6-2ന് അർജന്റീനയുടെ ഫകുൻഡോ ബാഗ്നിസിനെയും അനായാസം മറികടന്ന് രണ്ടാം റൗണ്ടിലെത്തി.
അതേസമയം, ഡെന്മാർക് യുവതാരം ഹോൾഗർ റൂണെ 6-3, 6-1, 7-6(4) സ്കോറിന് കനേഡിയൻ താരം ഡെനിസ് ഷപോവലോവിനെ അട്ടിമറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story