ഫ്രഞ്ച് ഓപണിൽ ബ്ലോക്ബസ്റ്റർ ഫൈനൽ; റെക്കോഡ് ലക്ഷ്യമിട്ട് നദാലും ദ്യോകോയും
text_fieldsപാരിസ്: ഇക്കുറി ഫ്രഞ്ച് ഓപണിൽ റാഫേൽ നദാൽ- നെവാക് ദ്യോകോവിച് ക്ലാസിക് പോരാട്ടം. അഞ്ച് സെറ്റ് നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ ഗ്രീക്ക് താരം സ്റ്റിഫാനോസ് സിറ്റ്സിപാസിനെ 6-3, 6-2,5-7, 4-6, 6-1ന് മറികടന്നാണ് ലോക ഒന്നാം നമ്പർ താരമായ ദ്യോകോ കളിമൺ കോർട്ടിലെ രാജാവാകാൻ നദാലിനെതിരെ ടിക്കറ്റെടുത്തത്.
സെർബിയൻ താരത്തിെൻ അഞ്ചാം ഫ്രഞ്ച് ഓപൺ ഫൈനൽ പ്രവേശനമാണിത്. 2016 റൊളാൻഡ് ഗാരോസിൽ ജേതാവായിരുന്നു ദ്യോകോവിച്. 12 തവണ ജേതാവായ നദാൽ 6-3, 6-3, 7-6ന് അർജൻറീന താരം ഡീഗോ ഷ്വാട്സ്മാനെ കീഴടക്കിയാണ് ഫൈനലിലെത്തിയത്.
നദാലിെൻറ 13ാം ഫ്രഞ്ച് ഓപൺ ഫൈനൽ പ്രവേശനമാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ വിജയിച്ചാൽ ചരിത്ര നേട്ടമാണ് ദ്യോകോവിചിനെ കാത്തിരിക്കുന്നത്. അരനുറ്റാണ്ടിെൻറ ചരിത്രത്തിൽ നാല് ഗ്രാൻഡ്സ്ലാമുകളും രണ്ട് തവണ നേടിയ ആദ്യ കളിക്കാരനാകാൻ ദ്യോകോക്ക് സാധിക്കും. 18ാം മേജർ കിരീടമാണ് ദ്യോകോ ലക്ഷ്യമിടുന്നത്.
അതേസമയം ലോക രണ്ടാം നമ്പർ താരമായ നദാൽ റോജർ ഫെഡററിെൻറ 20 ഗ്രാൻഡ്സ്ലാമെന്ന റെക്കോഡ് ലക്ഷ്യമിട്ടാകും പാരിസിൽ ഇറങ്ങുക. റൊളാൻഡ് ഗാരോസിൽ കഴിഞ്ഞ 15 വർഷത്തിനിടെ നദാലിനെ മുട്ടുകുത്തിച്ച ഏക താരം ദ്യോകോവിച്ചായതിനാൽ മത്സരത്തിൽ തീപാറുമെന്നുറപ്പാണ്. ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്ന 56ാം മത്സരമാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.