Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 11:04 PM IST Updated On
date_range 28 May 2022 11:04 PM ISTഫ്രഞ്ച് ഓപൺ: ജോകോവിച്ച്-നദാൽ ക്വാർട്ടറിന് സാധ്യത
text_fieldsbookmark_border
Listen to this Article
പാരിസ്: നൊവാക് ജോകോവിച്ചും റാഫേൽ നദാലും ഫ്രഞ്ച് ഓപൺ ടെന്നിസ് നാലാം റൗണ്ടിൽ കടന്നു. സെർബിയൻ താരമായ ജോകോവിച്ച് 6-3, 6-3, 6-2ന് സ്ലൊവേനിയയുടെ അൽജാസ് ബെഡേനെയെയാണ് തോൽപിച്ചത്. നെതർലൻഡ്സിന്റെ ബോട്ടിക് വാൻ ഡെ സാൻഡ്സ്ഷുൽപ്പിനെ 6-3, 6-2, 6-4ന് സ്പാനിഷ് താരമായ നദാലും വീഴ്ത്തി.
ജോകോവിച്ച് അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനെയും നദാൽ കാനഡയുടെ ഫെലിക്സ് ഓഗർ അലിയാസിമിനെയും നേരിടും. നദാലും ജോകോവിച്ചും ജയിച്ചാൽ ക്വാർട്ടർ ഫൈനലിൽ ഇരുവരും മുഖാമുഖം വരും. ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- നെതർലൻഡ്സിന്റെ മാത്വെ മിഡെൽകൂപ് സഖ്യം ഡബ്ൾസ് ക്വാർട്ടറിലെത്തി. ക്രൊയേഷ്യയുടെ നികോള മെക്റ്റിക്-മേറ്റ് പാവിക് ജോടിയെ 6-7 (5), 7-6 (3), 7-6 (10) സ്കോറിനാണ് പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story