2022ൽ കളത്തിലിറങ്ങിയിട്ടേയില്ല; എങ്കിലും ടെന്നീസ് ലോകത്ത് ഏറ്റവും സമ്പാദിക്കുന്നത് ഫെഡറർ
text_fields2022ൽ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ടെന്നീസ് താരം റോജർ ഫെഡററാണ്. തുടർച്ചയായ 17-ആം വർഷവും ഏറ്റവും സമ്പന്നനായ ടെന്നീസ് താരം ഫെഡററാണെന്ന് ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിലാണുള്ളത്. കണക്കുകൾ പ്രകാരം 90 ദശലക്ഷം അമേരിക്കൻ ഡോളറാണ് ടെന്നീസ് ഇതിഹാസം കഴിഞ്ഞ 12 മാസത്തിൽ പോക്കറ്റിലാക്കിയത്.
550 മില്യൺ ഡോളറാണ് ഫെഡററുടെ ആകെ സമ്പാദ്യം. അതേസമയം, പരസ്യ കരാറുകളും ബിസിനസ്സ് അടക്കമുള്ള കളത്തിന് പുറത്തുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും തുക സമ്പാദിച്ചത്. 2021 ജൂലൈ ഏഴിന് വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാച്ചിനെതിരെയായിരുന്നു റോജർ ഫെഡററിന്റെ അവസാന മത്സരം. അതിൽ താരം പരാജയപ്പെട്ടിരുന്നു.
അതേസമയം, ടെന്നീസ് ലോകത്തെ രണ്ടാമത്തെ സമ്പന്ന 56.2 ദശലക്ഷം ഡോളറുമായി നവോമി ഒസാക്കയാണ്. അതിൽ 55 ദശലക്ഷം ഡോളറും താരം കളത്തിന് പുറത്ത് നിന്നും സമ്പാദിച്ചതാണ്. സെറീന വില്യംസാണ് (35.1 ദശലക്ഷം ഡോളർ) മൂന്നാം സ്ഥാനത്ത്. 31.4 മില്യൺ ഡോളർ സമ്പാദിച്ച റാഫേൽ നദാൽ നാലാമതും 27.1 മില്യൺ നേടിയ നൊവാക് ദ്യോകോവിച്ച് അഞ്ചാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.