ഇഗ ജേത്രി; ഫ്രഞ്ച് ഓപണിൽ ഇഗ സ്വൈറ്റക്കിന് മൂന്നാം കിരീടം
text_fieldsപാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിൽ പോളണ്ട് യുവതാരം ഇഗ സ്വൈറ്റക്കിന് മൂന്നാം കിരീടം. ശനിയാഴ്ച നടന്ന വനിത സിംഗ്ൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കിയാണ് റോളണ്ട് ഗാരോസിൽ തുടർച്ചയായ രണ്ടാം തവണയും ഇഗ ജേത്രിയായത്. സ്കോർ: 6-2, 5-7, 6-4.
ആദ്യ സെറ്റ് മികച്ച വ്യത്യാസത്തിൽ പിടിച്ച ലോക ഒന്നാം നമ്പറുകാരിക്കെതിരെ രണ്ടാമത്തേതിൽ മുച്ചോവ തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ കണ്ടത് ഇഞ്ചോടിഞ്ച് പോര്. 2020ലും ഇഗ ആയിരുന്നു ഫ്രഞ്ച് ഓപൺ ചാമ്പ്യൻ. 2022ലെ യു.എസ് ഓപണും ചേർന്നാൽ കരിയറിലെ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നാലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.