''ഒപ്പം ഐസ്ക്രീം കഴിക്കാൻ ഞാനുണ്ടാകും''- ടോക്യോ ഒളിമ്പിക്സിന് മുമ്പ് പി.വി സിന്ധുവിനോട് പ്രധാനമന്ത്രി മോദി
text_fieldsടോക്യോ: ഒളിമ്പിക്സിൽ വലിയ ഉയരങ്ങൾ ഇനിയും അകലെ നിൽക്കുന്ന രാജ്യത്തിന്‍റെ യശസ്സുയർത്താൻ പ്രോൽസാഹനവും പ്രചോദനവും പകർന്ന് പ്രധാനമന്ത്രി മോദി. ജൂലൈ 23ന് ടോകിയോയിൽ തിരശ്ശീല ഉയരാനിരിക്കെ ജപ്പാനിലേക്ക് പറക്കുന്ന ദേശീയ താരങ്ങളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ ജേതാവായ പി.വി സിന്ധുവിനോടും ഇതിന്‍റെ ഭാഗമായി സംസാരിച്ചു.
ഒളിമ്പിക്സിനൊരുങ്ങുന്നതിനാൽ നിയന്ത്രണം പാലിക്കേണ്ടിവന്നുവെന്നും അതിനാൽ ഐസ് ക്രീം കഴിക്കാറില്ലെന്നും പറഞ്ഞ സിന്ധുവിനോട് അതുകഴിഞ്ഞ് കാണുകയാണെങ്കിൽ കൂടെ ഐസ് ക്രീം കഴിക്കുമെന്ന് മോദി പറഞ്ഞു.
മറ്റു അത്ലറ്റുകൾക്കൊപ്പം പ്രധാനമന്ത്രിയോട് സംസാരികാനായത് സന്തോഷകരമായ അനുഭവമാണെന്ന് ഇതിനു ശേഷം സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തോട് സംവദിക്കാൻ അവസരം ലഭിച്ചത് ആദരമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര കായിക, യുവജന കാര്യ മന്ത്രി അനുരാഗ് താക്കൂർ വിഡിയോ കോൺഫറൻസിങ് വഴിയാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. സഹമന്ത്രിമാരായ നിസിത് പ്രമാണിക്, കിരൺ റിജിജു എന്നിവരും താരങ്ങളായ മേരി കോം, മണിക ബത്ര, ദ്യുതി ചന്ദ്, ദീപിക കുമാരി, സാജൻ പ്രകാശ് എന്നിവരും പങ്കെടുത്തു.
126 അത്ലറ്റുകളാണ് ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വിവിധ ഇനങ്ങളിൽ മെഡൽ തേടി ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.