Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2023 3:33 PM IST Updated On
date_range 29 Sept 2023 3:33 PM ISTടെന്നിസിൽ രോഹന്‍ ബൊപ്പണ്ണ-ഋതുജ സഖ്യം ഫൈനലിൽ
text_fieldsbookmark_border
ഹാങ്ചോ: ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം ഫൈനലിൽ. സെമിയില്‍ മൂന്നാം സീഡായ ചൈനീസ് തായ്‌പേയിയുടെ സു യു സിയൂ-ചാന്‍ ഹാവോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍: 6-1, 3-6, 10-4. നാളെ നടക്കുന്ന ഫൈനലിൽ ചൈനീസ് തായ്പേയിയുടെ തന്നെ ലിയാങ് എൻ ഷുവോ-ഹുവാങ് സുങ് ഹാവോ സഖ്യമാണ് എതിരാളികൾ.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളി നേടിയിരുന്നു. സ്വർണ പ്രതീക്ഷയുമായി ഇറങ്ങിയ ടീം ഫൈനലിൽ ചൈനീസ് തായ്പേയുടെ ജേസൻ-സ്യൂ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുകയായിരുന്നു. സ്കോർ: 6-4, 6-4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story