ഇന്തോനേഷ്യ മാസ്റ്റേഴ്സ്: സാത്വിക്- ചിരാഗ് സഖ്യം മുന്നോട്ട്
text_fieldsക്വാലാലംപൂർ: ഇന്ത്യയുടെ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപർ 500 ടൂർണമെന്റ് രണ്ടാം റൗണ്ടിൽ. ചൈനീസ് തായ്പെയ് ജോഡികളായ ഷി റായ്- ലിൻ യൂ ചിയെഹ് കൂട്ടുകെട്ടിനെയാണ് ഇരുവരും വീഴ്ത്തിയത്. സ്കോർ 21-16, 21-15. വനിത ഡബ്ൾസിൽ ഇന്ത്യയുടെ തനിഷ് ക്രാസ്റ്റോ- അശ്വിനി പൊന്നപ്പ സഖ്യവും രണ്ടാം റൗണ്ടിലെത്തി. തായ്ലൻഡ് ജോഡികളായ ഓർനിച്ച ജോങ്സാതാപോൺപാൺ- സുകിറ്റ സുവാച്ചായ് കൂട്ടുകെട്ടിനെ 21-6, 21-14നാണ് ഇരുവരും ചേർന്ന് തകർത്തുവിട്ടത്.
പുരുഷ സിംഗിൾസിൽ പുതുമുഖ താരം ആയുഷ് ഷെട്ടി മുൻലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്തിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നു. സ്കോർ 21-7, 21-15. ചൈനയുടെ ടോപ് സീഡ് ഷി യു ഖിയാണ് ആയുഷിന് രണ്ടാം റൗണ്ടിൽ എതിരാളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.