Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightക്രെജിക്കോവക്ക്...

ക്രെജിക്കോവക്ക് വിംബിൾഡൺ വനിത കിരീടം; ചെക് താരത്തിന്‍റെ രണ്ടാം ഗ്രാൻഡ് സ്ലാം

text_fields
bookmark_border
ക്രെജിക്കോവക്ക് വിംബിൾഡൺ വനിത കിരീടം; ചെക് താരത്തിന്‍റെ രണ്ടാം ഗ്രാൻഡ് സ്ലാം
cancel

വിംബിൾഡൺ വനിത സിംഗ്ൾസ് കിരീടം ചെക് റിപ്പബ്ലിക്കിന്‍റെ ബാർബറ ക്രെജിക്കോവക്ക്. ഫൈനലിൽ ഇറ്റലിയുടെ ജാസ്മിൻ പവോലിനിയെ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് ചെക് താരം കീഴടക്കിയത്.

സ്കോർ: 6-2, 2-6, 6-4. താരത്തിന്‍റെ കരിയറിലെ ആദ്യ വിംബ്ൾഡൺ കിരീടമാണിത്. രണ്ടാം ഗ്രാൻഡ് സ്ലാം ജയവും. 2021 ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയിരുന്നു. പവോലിനിയുടെ തുടർച്ചയായ രണ്ടാം ഗ്ലാൻഡ് സ്ലാം തോൽവിയാണിത്. ഫ്രഞ്ച് ഓപ്പണിലും ഇറ്റലി താരം പരാജയപ്പെട്ടിരുന്നു.

ആദ്യ സെറ്റ് കൈവിട്ട പവലോനി രണ്ടാം സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ, ഫൈനൽ സെറ്റിൽ ചെക് താരത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വിംബിൾഡൺ കിരീടം നേടുന്ന നാലാമത്തെ ചെക് വനിതയാണ് ക്രെജിക്കോവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Barbora KrejcikovaJasmine PaoliniWimbledon 2024
News Summary - Krejcikova Defeats Paolini In 3-Set Thriller To Win Maiden Wimbledon Title
Next Story