വിംബ്ൾഡൺ: ബെരറ്റീനി ഫൈനലിൽ
text_fieldsലണ്ടൻ: വിംബ്ൾഡൺ പുരുഷ വിഭാഗത്തിൽ ഏഴാം സീഡ് മാറ്റിയോ ബെരറ്റീനി ഫൈനലിൽ കടന്നു. സെമിഫൈനലിൽ 14ാം സീഡ് ഹ്യൂബർട്ട് ഹുർകാക്സിനെ 6-3, 6-0, 6-7, 6-4ന് തോൽപിച്ചാണ് 25കാരനായ ഇറ്റലി താരം കലാശക്കളിക്ക് ടിക്കറ്റുറപ്പിച്ചത്. രണ്ടാം സീഡ് ഡാനിൽ മെദ്വദേവിനെയും വിംബ്ൾഡണിലെ റെക്കോഡ് ജേതാവ് റോജർ ഫെഡററെയും അട്ടിമറിച്ചെത്തിയ ഹുർകാക്സിനെ കുതിപ്പിനാണ് ബെരറ്റീനി അന്ത്യംകുറിച്ചത്.
ടോപ് സീഡ് നൊവാക് ദ്യോകോവിച്ചും പത്താം സീഡ് ഡെന്നിസ് ഷപലോവും തമ്മിലുള്ള രണ്ടാം സെമി വിജയകളാവും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബെരറ്റീനിയുടെ എതിരാളി. ലോക ഒമ്പതാം നമ്പർ താരമായ ബെരറ്റീനിയുടെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്.
2019 യു.എസ് ഓപൺ സെമി ഫൈനലിലെത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം. ഈവർഷം ഫ്രഞ്ച് ഓപണിൽ ക്വാർട്ടറിലും ആസ്ട്രേലിയൻ ഓപണിൽ പ്രീക്വാർട്ടറിലും കടന്നിരുന്നു.
വനിത ഫൈനലിൽ ഇന്ന് ടോപ് സീഡ് ആഷ്ലി ബാർതി എട്ടാം സീഡ് കരോലിന പ്ലിസ്കോവയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.