ആസ്ട്രേലിയൻ ഓപൺ: നദാലിനും ബാർതിക്കും ജയം
text_fieldsമെൽബൺ: ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിചിന്റെ എയ്സും ഡബിൾഫോൾട്ടുമെല്ലാം നിറഞ്ഞ ഒരാഴ്ചയിലെ 'കളി'ക്കുശേഷം ആസ്ട്രേലിയൻ ഓപണിൽ യഥാർഥ പോരാട്ടങ്ങൾക്ക് തുടക്കമായി. വിസയില്ലാതെ മടങ്ങേണ്ടിവന്ന ദ്യോകോയുടെയും പരിക്കുമൂലം വിട്ടുനിൽക്കുന്ന റോജർ ഫെഡററുടെയും അഭാവത്തിൽ 21ാം ഗ്രാൻഡ്സ്ലാം കിരീടത്തിന്റെ റെക്കോഡിലേക്ക് റാക്കറ്റുവീശാൻ വെമ്പുന്ന റാഫേൽ നദാൽ ജയത്തോടെ തുടങ്ങി.
ആറാം സീഡായ സ്പെയിൻകാരൻ 6-1, 6-4, 6-2 സീഡില്ലാത്ത യു.എസുകാരൻ മാർകോസ് ഗിറോണിനെയാണ് തോൽപിച്ചത്. മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ്, ഏഴാം സീഡ് മാറ്റിയോ ബെരറ്റീനി, പത്താം സീഡ് ഹ്യൂബർട്ട് ഹുർകാസ്, 12ാം സീഡ് കാമറോൺ നോറി തുടങ്ങിയവരും ആദ്യ റൗണ്ട് പിന്നിട്ടു.
വനിതകളിൽ ടോപ് സീഡും ആതിഥേയ താരവുമായ ആഷ്ലി ബാർതി, നാലാം സീഡ് ബാർബറ ക്രെസിക്കോവ, അഞ്ചാം സീഡ് മരിയ സക്കാരി എന്നിവർ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.