Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
djokovic
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപുതിയ ചാമ്പ്യനെ തേടി...

പുതിയ ചാമ്പ്യനെ തേടി യു.എസ്​ ഒാപൺ

text_fields
bookmark_border

ന്യൂയോർക്ക്​: ദ്യോകോവിചി​െൻറ പുറത്താവലിൽ ഞെട്ടിയ യു.എസ്​ ഒാപൺ ഇനി പുരുഷ സിംഗ്​ൾസിൽ ഒരു പുതിയ കിരീടാവകാശിയെയാണ്​ കാത്തിരിക്കുന്നത്​. ഡെനിസ്​ ഷാപലോവ്​, ബോർന കോറിച്​, അലക്​സാണ്ടർ സ്വരേവ്​ എന്നിവർ ക്വാർട്ടറിൽ കടന്നു.

അഞ്ചാം സീഡുകാരനായ സ്വരേവ്​ സ്​പെയിനി​െൻറ ഡേവിഡോവിച്​ ഫോകിനയെ തോൽപിച്ചാണ്​ ക്വാർട്ടറിൽ കടന്നത്​. മൂന്ന്​ ഗ്രാൻഡ്​സ്ലാമുകളിൽ റണ്ണറപ്പായ ഡൊമനിക്​ തീമിനും ഇനി കിരീടം സ്വപ്​നം കാണാം.

വനിത സിംഗ്​ൾസിൽ മുൻ ലോക ഒന്നാം നമ്പർ ആഞ്​ജലിക്​കെർബറിനെ അട്ടിമറിച്ച്​ ജെന്നിഫർ ബ്രാഡി ക്വാർട്ടറിൽ (6-1, 6-4) കടന്നു. നവോമി ഒസാക എസ്​തോണിയയുടെ അനറ്റ്​ കോണ്ടാവിറ്റിനെ എളുപ്പത്തിൽ തോൽപിച്ച്​ (6-3, 6-4) മുന്നേറി. ആറാം സീഡായ പെട്രക്വിറ്റോവ അമേരിക്കയുടെ ഷെൽബി റോജേഴ്​സിന്​ മുന്നിലാണ്​ (7-6, 3-6, 7-6) അടിയറവ്​ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisdjokovicus open
News Summary - new men's single champion will come in us open
Next Story