അരിശംമൂത്ത് പുറത്തേക്ക് അടിച്ച പന്ത് അമ്പയറുടെ മുഖത്ത്; ദ്യോകോവിചിനെ യു.എസ് ഓപണിൽ നിന്ന് അയോഗ്യനാക്കി
text_fieldsന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിനെ യു.എസ് ഓപണിൽ നിന്നും അയോഗ്യനാക്കി. മത്സരത്തിനിടയിൽ താരം പുറത്തേക്ക് തട്ടിയ പന്ത് അമ്പയറുടെ മുഖത്ത് കൊണ്ടതോടെയാണ് നടപടി സ്വീകരിച്ചത്.
നാലാം റൗണ്ട് മത്സരത്തിൽ പാബ്ലോ കരേനോ ബുസ്റ്റക്കെതിരായ മത്സരത്തിലാണ് സംഭവം. ആദ്യ സെറ്റിൽ പോയൻറ് നഷ്ടമായതിനാലാണ് താരം കോപിതനായി പന്ത് ബാക്ക് കോർട്ടിലേക്ക് തട്ടിയത്. ഇത് വനിത ലൈൻ റഫറിയുടെ മുഖത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ താരം റഫറിയുടെ അടുത്ത് ചെന്ന് ക്ഷമാപണം നടത്തി. വേദന സഹിക്കവയ്യാതെ റഫറി നിലത്ത് ഇരിക്കുന്നതും വിഡിയോയിൽ കാണാം.
ഇതോടെ, ടൂർണമെൻറ് റഫറി സോറെന ഫ്രീമെൽ, ചെയർ അമ്പയർമാരായ ഒറീലെ ട്യൂർട്ടെ, ആന്ദ്രെ എഗ്ലി എന്നിവരുമായി സംസാരിച്ച് താരത്തിന് ടൂർണമെൻറിൽ തുടരാൻ ആവില്ലെന്ന് അറിയിക്കുകയായിരുന്നു. മൂന്ന് തവണ യു.എസ് ഓപൺ നേടിയ ദ്യോകോവിച്ചിന് ഇതോടെ കോർട്ട് വിടേണ്ടിവന്നു. 2,50,000 യു.എസ് ഡോളർ പിഴയും ഒടുക്കണം.
സംഭവത്തിൽ ക്ഷമാപണം അറിയിച്ച് താരം ഇൻസ്റ്റഗ്രാമിൽ നീണ്ട കുറിപ്പെഴുതി. 19ാം ഗ്രാൻഡ്സ്ലാം ലക്ഷ്യമിട്ടെത്തിയ താരത്തിന് വൻ തിരിച്ചടിയായി ഇത്.
സമാനമായ സംഭവം 1995ലും ഉണ്ടായിരുന്നു. വിംബ്ൾടൺ ടൂർണമെൻറിൽ ടിം ഹെൻമാനായിരുന്നു ഇതേ കുറ്റത്തിന് പുറത്താക്കപ്പെട്ടത്.
ക്ഷോഭം അതിര് വിടരുത്..
ഗ്രാൻഡ്സ്ലാം റൂൾ ബുക്ക് പ്രകാരം ഏതെങ്കിലും കളിക്കാരെൻറ മത്സരത്തിനിടയിലെ വഴിവിട്ട പെരുമാറ്റംമൂലം മാച്ച് ഒഫിഷ്യൽ, എതിർ കളിക്കാരൻ, കാണികൾ എന്നിവർക്ക് പരിക്കേൽക്കുകയോ മുറിവേൽക്കുകയോ ചെയ്താൽ ഉത്തരവാദിയായ താരം അേയാഗ്യനാക്കപ്പെടും. മനഃപൂർവമോ, അല്ലാതെയോ ആണെങ്കിലും കളിക്കാരൻതന്നെയാണ് ഉത്തരവാദി.
1995 വിംബ്ൾഡണിൽ സമാനമായൊരു സംഭവത്തിൽ അയോഗ്യനാക്കപ്പെട്ട ടിം ഹെൻമാൻ ദ്യോകോവിചിനെതിരായ നടപടിയെ ശരിവെക്കുന്നു. യു.എസ് ഒാപണിലൂടെ ദ്യോകോ നേടിയ റാങ്കിങ് പോയൻറ് നഷ്ടമാവും. പ്രീക്വാർട്ടറിൽ പ്രവേശിച്ചതിനുള്ള സമ്മാനത്തുകയായി 25,000 ഡോളർ പിഴയായും ഇൗടാക്കും. േദ്യാകോയുടെ പുറത്താവലോടെ ഇൗ സീസൺ യു.എസ് ഒാപണിൽ ഒരു പുതിയ ജേതാവിനായി കാത്തിരിക്കാം.
1995 ടിം ഹെൻമാൻ
ഒാപൺ യുഗത്തിൽ സമാനമായൊരു സംഭവത്തിൽ അയോഗ്യനാക്കപ്പെട്ട ആദ്യതാരമാണ് ടിം ഹെൻമാൻ. 1995 വിംബ്ൾഡൺ ഡബ്ൾസ് മത്സരത്തിനിടെ ബാൾ ഗേളിെൻറ തലക്ക് പന്തടിച്ചതിനായിരുന്നു അയോഗ്യനാക്കിയത്. പിന്നീട് ജെഫ് ടറാേങ്കാ (1995 വിംബ്ൾഡൺ), ഡേവിഡ് നൽബന്ദിയാൻ (2012, ക്വീൻസ് ക്ലബ്) എന്നിവരും അയോഗ്യരാക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.