ദ്യോകോവിച് യു.എസ് ഓപൺ ക്വാർട്ടറിൽ; മൂന്ന് ജയം അകലെ കലണ്ടർ സ്ലാം
text_fieldsന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച് യു.എസ് ഓപൺ ടെന്നിസ് ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്ന് മത്സരങ്ങൾ കൂടി ജയിക്കാനായാൽ പുരുഷ സിംഗിൾസിൽ 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമാകാൻ ദ്യോകോക്കാകും.
99ാം റാങ്കുകാരനായ ബ്രൂക്സ്ബിയെ 1-6, 6-3, 6-2, 6-2നാണ് ദ്യോകോവിച് തോൽപിച്ചത്. ഇറ്റലിയുടെ ആറാം സീഡ് മാറ്റിയോ ബെരറ്റിനിയാണ് ക്വാർട്ടറിൽ സെർബ് താരത്തിന്‍റെ എതിരാളി. ജൂലൈയിൽ നടന്ന വിംബിൾഡൺ ഫൈനലിന്‍റെ തനിയാവർത്തനമാകും യു.എസ് ഓപൺ ക്വാർട്ടർ.
1969ൽ റോഡ് ലേവറാണ് കലണ്ടർ വർഷത്തെ നാല് മേജർ കിരീടങ്ങളും അവസാനമായി സ്വന്തമാക്കിയത്. ഈ റെക്കോഡിലേക്കാണ് 34കാരനായ സെർബിയൻ താരം കണ്ണുവെച്ചിരിക്കുന്നത്. 21ാം ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി റോജർ ഫെഡറർ, റാഫേൽ നദാൽ എന്നീ ഇതിഹാസങ്ങൾക്ക് ഒരുപടി കൂടി മുകളിലേക്ക് കയറാനും കൂടിയാകും ദ്യോകോയുടെ ശ്രമം.
144ാം റാങ്കുകാരനായ ജർമനിയുടെ ഓസ്കാർ ഒട്ടെയെ 6-4, 3-6, 6-3, 6-2 തോൽപിച്ചാണ് ബെരെറ്റിനി ക്വാർട്ടറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.