യു.എസ് ഒാപൺ: ദ്യോകോവിച്, ഒസാക രണ്ടാം റൗണ്ടിൽ; ഗഫ് പുറത്ത്
text_fieldsന്യൂയോർക്: കഴിഞ്ഞ സീസണിൽ ആരാധകരുടെ ഇഷ്ടതാരമായി ഉദിച്ചുയർന്ന കൗമാരക്കാരി കൊകോ ഗഫിന് ആരവമില്ലാത്ത ഗാലറിക്ക് മുന്നിൽ ആദ്യ റൗണ്ടിൽ മടക്കം. കോവിഡാനന്തര ടെന്നിസിലെ ആദ്യ ഗ്രാൻഡ്സ്ലാമായ യു.എസ് ഒാപണിെൻറ ആദ്യദിനം വനിത സിംഗ്ൾസിലെ മിന്നും താരം വീണു. ടോപ് സീഡുകളെല്ലാം അനായാസം രണ്ടാം റൗണ്ടിലെത്തിയപ്പോൾ, നാട്ടുകാരുടെ ഫേവറിറ്റായ 16കാരി ഗഫിനെ അനസ്തസ്യ സെവസ്റ്റോവയാണ് മൂന്ന് സെറ്റ് അങ്കത്തിൽ വീഴ്ത്തിയത്. സ്കോർ: 3-6, 7-5, 4-6. കരിയറിലെ നാലാം ഗ്രാൻഡ്സ്ലാം കളിക്കുന്ന ഗഫ് ആദ്യമായാണ് ഒന്നാം റൗണ്ടിൽ മടങ്ങുന്നത്.
അതേസമയം, രണ്ടു ദിവസം മുമ്പ് വെസ്റ്റേൺ ആൻഡ് സതേൺ ചാമ്പ്യൻഷിപ് ഫൈനലിൽ പരിക്കിനെ തുടർന്ന് കളിക്കാതെ പിൻവാങ്ങിയ നവോമി ഒസാക മനോഹരമായിതന്നെ തുടങ്ങി. നാട്ടുകാരി മിസാകി ഡോയെയാണ് തോൽപിച്ചത്. രണ്ടാം സെറ്റിൽ മികച്ച പ്രകടനവുമായി മിസാകി ഞെട്ടിച്ചെങ്കിലും 6-2, 5-7, 6-2 സ്കോറിന് ഒസാകതന്നെ ജയിച്ചു. കരോലിന പ്ലിസ്കോവ, ആഞ്ജലിക് കെർബർ, പെട്ര ക്വിറ്റോവ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
അനായാസം ദ്യോകോ
കരിയറിലെ 18ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ദ്യോകോവിച് മികച്ച തുടക്കം. ആദ്യ റൗണ്ടിൽ സെർബിയക്കാരൻ ദാമിർ സുമറിനെയാണ് തോൽപിച്ചത് (6-1, 6-4, 6-1). സ്റ്റെഫാനോ സിറ്റ്സിപാസ്, അലക്സാണ്ടർ സ്വേരവ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.