ഫ്രഞ്ച് ഓപണിൽ ഇന്ന് നദാൽ–ദ്യോകോ കിരീടപ്പോരാട്ടം
text_fieldsപാരിസ്: ടെന്നിസ് പ്രേമികൾ കാത്തിരുന്ന ഇതിഹാസപ്പോരാട്ടത്തിന് വീണ്ടും റോളങ് ഗാരോ വേദിയാവുന്നു. സമകാലിക ടെന്നിസിലെ മുഖ്യവൈരികളായ റാഫേൽ നദാലും നൊവാക് ദ്യോകോവിച്ചും മുഖാമുഖം. താരങ്ങൾ ഒരുപാട് പിറന്നെങ്കിലും കോർട്ടിലെ തലയെടുപ്പ് ഇൗ 34ഉം, 33ഉം വയസ്സുകാർക്കുതന്നെ. ഫ്രഞ്ച് ഒാപൺ പുരുഷ സെമിയിൽ ഡീഗോ ഷ്വാർട്സ്മാനെ തോൽപിച്ചാണ് നദാൽ ഫൈനലിലെത്തിയത്. നാലുമണിക്കൂർ നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിൽ സ്റ്റിഫാനോ സിറ്റ്സിപാസിനെ വീഴ്ത്തിയാണ് നൊവാക് ദ്യോകോവിച്ചിെൻറ ഫൈനൽ പ്രവേശം.
റാങ്കിങ്ങിൽ രണ്ടാമതാണെങ്കിലും കളിമണ്ണിെൻറ കൂട്ടുകാരാനായ നദാലിെൻറ കുതിപ്പ് ആധികാരികമാണ്. ഒരു സെറ്റ്പോലും പാഴാക്കാതെയാണ് സ്പാനിഷ് താരം ഫൈനലിലെത്തിയത്. ഒന്നാം സീഡായ ദ്യോകോവിച്ചിന് ക്വാർട്ടറും സെമിയും ഉൾപ്പെടെ മൂന്നു തവണ സെറ്റ് കൈവിടേണ്ടി വന്നു. സിറ്റ്സിപാസിനെതിരെ 6-3, 6-2, 5-7, 4-6, 6-1 സ്കോറിനാണ് ജയിച്ചത്.
56 നദാൽ x ദ്യോകോവിച് 56ാം മുഖാമുഖമാണിത്. ഇതുവരെ കഴിഞ്ഞ 55 ഏറ്റുമുട്ടലിൽ മുൻതൂക്കം ദ്യോകോവിച്ചിനുതന്നെ (29 തവണ). നദാൽ 26 മത്സരങ്ങളിൽ ജയിച്ചു.
2006- ഫ്രഞ്ച് ഒാപൺ ക്വാർട്ടർ ഫൈനലിലാണ് ആദ്യമായി ഇരുവരും ഏറ്റുമുട്ടിയത്. അന്ന് നദാലിനായിരുന്നു ജയം. 16 ഗ്രാൻഡ്സ്ലാമിൽ 16ാം ഏറ്റുമുട്ടൽ. ഇവിടെ മുൻതൂക്കം നദാലിന് (9). ദ്യോകോ ആറു തവണ ജയിച്ചു.
8 ഇതുവരെ എട്ടു തവണ ഗ്രാൻഡ്സ്ലാം ഫൈനലിൽ ഏറ്റുമുട്ടി. ഇവിടെ 4-4ന് സമനിലയിൽ. ദ്യോകോവിച്: ആസ്ട്രേലിയൻ ഒാപൺ (2012, 2019), വിംബ്ൾഡൺ (2011), യു.എസ് ഒാപൺ (2011). റാഫേൽ നദാൽ: ഫ്രഞ്ച് ഒാപൺ (2012, 2014), യു.എസ് ഒാപൺ (2010, 2013).
- ദ്യോകോവിച്ചിെൻറ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം- 17
ആസ്ട്രേലിയൻ ഒാപൺ (8)
ഫ്രഞ്ച് ഒാപൺ (1)
വിംബ്ൾഡൺ (5)
യു.എസ് ഒാപൺ (3)
- റാഫേൽ നദാലിെൻറ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം- 19
ഒരു കിരീടത്തോടെ റോജർ ഫെഡററുടെ 20 എന്ന ലോക റെക്കോഡിനൊപ്പമെത്താം
ആസ്ട്രേലിയൻ ഒാപൺ (1)
ഫ്രഞ്ച് ഒാപൺ (12)
വിംബ്ൾഡൺ (2)
യു.എസ് ഒാപൺ (4)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.