കോവിഡ് വാക്സിനെടുക്കാനില്ല; യു.എസിലേക്ക് യാത്ര നിഷേധിക്കപ്പെട്ട് ഒന്നാം നമ്പർ താരം ദ്യോകോ- ഇന്ത്യൻ വെൽസ് ടൂർണമെന്റിനില്ല
text_fieldsകഴിഞ്ഞ വർഷം ആസ്ട്രേലിയൻ ഓപണിൽ പങ്കെടുക്കാനായി മെൽബണിൽ വിമാനമിറങ്ങിയ ശേഷം അറസ്റ്റിലായി തടവിലാക്കി നാടുകടത്തപ്പെട്ട ലോക ഒന്നാം നമ്പർ ടെന്നിസ് താരം ദ്യോകോവിച്ചിന് പിന്നെയും കോവിഡ് വാക്സിൻ കുരുക്ക്. ഇത്തവണ യു.എസിലാണ് വാക്സിനെടുത്തില്ലെന്ന കാരണത്താൽ വിമാനമിറങ്ങാൻ കഴിയാത്തത്. ഇതേ തുടർന്ന്, എ.ടി.പി ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽനിന്ന് താരം പിന്മാറി.
വാക്സിനെടുക്കാത്ത തനിക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ദ്യോകോ പ്രത്യേക അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിക്കാത്ത സാഹചര്യത്തിലാണ് പിന്മാറ്റമ. അടുത്തയാഴ്ച കാലിഫോർണിയയിലാണ് ടൂർണമെന്റ് ആരംഭം. അതുകഴിഞ്ഞ് മിയാമിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലും സമാന നിയമങ്ങളുടെ പേരിൽ യാത്ര മുടങ്ങിയേക്കും.
കോവിഡ് കാല നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്ന രാജ്യമാണ് യു.എസ്. കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ല. അടുത്ത ഏപ്രിൽ മധ്യം വരെ നിയമത്തിൽ മാറ്റം വരില്ലെന്ന് അടുത്തിടെ ഗതാഗത സുരക്ഷാ വിഭാഗം അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം വിംബിൾഡൺ ചാമ്പ്യനായ ദ്യോക്കോക്ക് ആസ്ട്രേലിയൻ ഓപണിനു പുറമെ യു.എസ് ഓപണും നഷ്ടമായിരുന്നു. എന്നാൽ, പ്രവേശന വിലക്കിൽ ഇളവു വരുത്തിയ ആസ്ട്രേലിയ ഇത്തവണ ദ്യോക്കോവിച്ചിന് അനുമതി നൽകി. താരം കിരീടജേതാവായി നദാലിന്റെ 22 ഗ്രാൻഡ് സ്ലാം റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. പിറകെ, ലോക ഒന്നാം നമ്പർ പദവിയിൽ ഏറ്റവും കൂടുതൽ കാലമെന്ന ചരിത്രവും തന്റെ പേരിലാക്കി.
ദ്യോകോ ഒഴിവാകുന്നോതടെ പകരം നികൊളാസ് ബസിലഷ്വിലി ഇറങ്ങുമെന്ന് ഇന്ത്യൻ വെൽസ് സംഘാടകർ അറിയിച്ചു. ദ്യേക്കോക്ക് പിന്തുണ അറിയിച്ച് നേരത്തെ യു.എസ് ടെന്നിസ് അസോസിയേഷനും യു.എസ് ഓപൺ സംഘാടകരും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.