യു.എസ് ഒാപൺ: നമ്പർ വൺ അട്ടിമറി
text_fieldsന്യൂയോർക്: സൂപ്പർതാരങ്ങളുടെ അഭാവത്തിൽ യു.എസ് ഒാപണിൽ ടോപ് സീഡായ കരോലിന പ്ലിസ്കോവക്ക് രണ്ടാം റൗണ്ടിൽതന്നെ മടക്കം. വനിത സിംഗ്ൾസിലെ ശ്രദ്ധേയ അട്ടിമറിയിൽ ഫ്രാൻസിെൻറ കരോലിൻ ഗ്രാഷ്യയാണ് നേരിട്ടുള്ള സെറ്റിന് പ്ലിസ്കോവയെ മടക്കിയത്. സ്കോർ 6-1, 7-6.
റാങ്കിങ്ങിൽ മുൻനിരയിലുള്ള ആഷ്ലി ബാർതി, സിമോണ ഹാലെപ് എന്നിവരുടെ അസാന്നിധ്യത്തിൽ ആരാധകരുടെ കിരീട ഫേവറിറ്റായ ചെക്ക് താരത്തിന് ചെറുത്തുനിൽപിനുള്ള സമയം പോലും നൽകാതെയാണ് ഗ്രാഷ്യ അട്ടിമറിച്ചത്.
പുരുഷ സിംഗ്ൾസിൽ ആദ്യ സെറ്റിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ ഉയിർത്തെഴുന്നേറ്റ നൊവാക് ദ്യോകോവിച് മൂന്നാം റൗണ്ടിൽ കടന്നു. ബ്രിട്ടെൻറ കെയ്ൽ എഡ്മണ്ടാണ് ടൈബ്രേക്കറിലേക്ക് നീണ്ട ഒന്നാം സെറ്റിൽ ദ്യോകോയെ ഞെട്ടിച്ചത്.
എന്നാൽ, അടുത്ത മൂന്ന് സെറ്റുകളിൽ ഒന്നാം നമ്പറുകാരൻ പതിവ് ക്ലാസിലേക്കുയർന്നു. എഡ്മണ്ടിെൻറ അടവുകളെല്ലാം തച്ചുടച്ച് അനായാസ ജയവുമായി മൂന്നാം റൗണ്ടിൽ. സ്കോർ 6-7, 6-3, 6-4, 6-2.
മുൻനിര സീഡുകളായ അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഡേവിഡ് േഗാഫിൻ എന്നിവരും അടുത്ത റൗണ്ടിൽ കടന്നു. അമേരിക്കൻ താരം മാക്സിം ക്രേസിക്കെതിരെ നേരിട്ടുള്ള സെറ്റിനായിരുന്നു സിറ്റ്സിപാസിെൻറ ജയം. സ്വരേവ്, അമേരിക്കയുടെ ബ്രണ്ടൻ നകാഷിമയെ നാല് സെറ്റ് മത്സരത്തിലും വീഴ്ത്തി.
വനിത സിംഗ്ൾസിൽ, ആഞ്ജലിക് കെർബർ, നവോമി ഒസാക, പെട്ര ക്വിറ്റോവ എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു. കറുത്തവർക്കുവേണ്ടിയുള്ള അവകാശപ്പോരാട്ടത്തിലൂടെ യു.എസ് ഒാപണിെൻറ താരമായി മാറിയ ഒസാക, ഇറ്റാലിയൻ താരം കാമില ജോർജിയെ 6-1, 6-2 സ്കോറിനാണ് വീഴ്ത്തിയത്. പ്രീ ഒാപൺ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ പരിക്കിെൻറ ആശങ്കയിലായിരുന്ന താരം യു.എസ് ഒാപണിലെ രണ്ട് കളിയിലും ആധികാരിക ജയത്തോടെയാണ് മുന്നേറുന്നത്. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ ദിവിഷ് ഷരൺ-സെർബിയയുടെ നികോള കാസിച് സഖ്യം ആദ്യ റൗണ്ടിൽതന്നെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.