വർണവെറി പ്രതിഷേധം മൈതാനത്തേക്ക് ; സെമിയിൽ പിന്മാറി ഒസാക്ക
text_fieldsവാഷിങ്ടൺ: യു.എസ് നഗരമായ കെനോഷയിൽ നിരപരാധിയായ കറുത്ത വംശജനെ പൊലീസ് വെടിവെച്ച സംഭവത്തിനെതിരായ പ്രതിഷേധം കളത്തിലേക്ക് പടരുന്നു. രാജ്യെത്ത ജനകീയ കായിക ഇനമായ ബാസ്ക്കറ്റ്ബാളിൽ ക്ലബുകൾ കളി നിർത്തിവെച്ചാണ് എതിർപ്പ് അറിയിക്കുന്നത്. ക്ലബുകൾ പിൻവാങ്ങിയതോടെ പ്രധാന ലീഗുകളിൽ നിരവധി മത്സരങ്ങൾ മുടങ്ങി.
യു.എസ് ഓപൺ വേദിയായ ഫ്ലഷിങ് മീഡോയിൽ നടക്കുന്ന വെസ്റ്റേൺ ആൻഡ് സതേൺ ഓപൺ ചാമ്പ്യൻഷിപ്പും വ്യാഴാഴ്ച കളി വേണ്ടെന്നുവെച്ചു. ഇവിടെ സെമിയിലെത്തിയ ശേഷം രണ്ടു തവണ ഗ്രാൻറ്സ്ലാം ജേതാവായ ഒസാക്ക പിൻവാങ്ങി. യു.എസിൽ നാഷനൽ ബാസ്ക്കറ്റ് ബാൾ അസോസിയേഷൻ, മേജർ ലീഗ് ബാസ്കറ്റ്ബാൾ എന്നീ മത്സരങ്ങളിലും സമാന പിന്മാറ്റങ്ങൾ നടന്നിരുന്നു. ''ഞാൻ അത്ലറ്റാകും മുമ്പ് കറുത്ത വനിതയാണ്'- ഒസാക്ക ട്വിറ്ററിൽ കുറിച്ചു.
ക്വാർട്ടറിൽ ആനെറ്റ് കൊണ്ടാവീറ്റിനെ 4-6 6-2 7-5 എന്ന സ്കോറിനാണ് 22കാരിയായ ഒസാക്ക തോൽപിച്ചത്. സെമിയിൽ ബെൽജിയൻ താരം എലീസ് മെർട്ടെൻസായിരുന്നു എതിരാളി. ഒസാക്ക ഉൾെപടെ മുൻനിര താരങ്ങൾ റാക്കറ്റേന്തുന്ന യു.എസ് ഓപൺ ആഗസ്റ്റ് 31ന് തുടങ്ങി സെപ്റ്റംബർ 13ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.