ഫ്രഞ്ച് ഓപണിൽ ഇത്തവണ ഇറങ്ങുമോയെന്ന് ഉറപ്പില്ലെന്ന് നദാൽ
text_fieldsപാരിസ്: റൊളാങ് ഗാരോയിലെ കളിമൺ കോർട്ടിന്റെ രാജകുമാരനായ റാഫേൽ നദാൽ ഇത്തവണ ഇറങ്ങുമോയെന്ന് ഉറപ്പില്ല. ശാരീരികമായി എതിരാളികളോട് കൊമ്പുകോർക്കാവുന്ന ഫിറ്റ്നസ് ബോധ്യപ്പെട്ടാൽ മാത്രം ഇറങ്ങുമെന്ന് താരം പറഞ്ഞു.
പരിക്കേറ്റ് നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ 37കാരന് കരിയറിന്റെ അവസാന ഘട്ടങ്ങളിലെത്തിനിൽക്കുകയാണ്. തന്റെ പഴയ മികവിന്റെ നിഴലിൽ തുടരുന്നതിനാൽ മുൻനിര ടൂർണമെന്റുകളിൽനിന്ന് പിൻവാങ്ങിയിരുന്നു.
‘‘ഇന്ന് ഞാൻ പാരിസിലായിരുന്നെങ്കിൽ ഞാൻ കളിക്കാനിറങ്ങുമായിരുന്നില്ല. 100 ശതമാനം ഫിറ്റ്നസോടെ ഇറങ്ങാനാകുമെന്ന് കരുതുന്നില്ല. എന്നാൽ, മഡ്രിഡിൽ അവസാനമായി ഒരു മത്സരം കളിക്കൽ നിർബന്ധം’’- മഡ്രിഡ് ഓപൺ കളിക്കാനെത്തിയ താരത്തിന്റെ വാക്കുകൾ. വരുംനാളുകളിൽ റാക്കറ്റ് നിലത്തുവെക്കുമോയെന്ന് പറയാനാകില്ലെന്നും താരം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.