വിംബിൾഡണിൽ പിന്മാറ്റം ഹൈലെവൽ; നദാലിനു പിറകെ ഒസാകയും
text_fieldsലണ്ടൻ: ഗ്രാന്റ്സ്ലാം ഗ്ലാമർ വേദിയായ വിംബിൾഡണിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് മുൻനിര താരങ്ങൾ. ജപ്പാന്‍റെ നഓമി ഒസാകയാണ് ഒടുവിൽ പിന്മാറ്റം പ്രഖ്യാപിച്ചത്. ഫ്രഞ്ച് ഓപണിൽ ഏറെ മുന്നേറിയ ശേഷം താരം പിന്മാറുന്നതായി പ്രഖ്യാപിച്ച് ഞെട്ടിച്ചിരുന്നു. മാനസിക പ്രശ്നങ്ങളുള്ളതിനാൽ കുടുംബത്തിനും ചങ്ങാതിമാർക്കുമൊപ്പം സമയം കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. സ്വന്തം നാടായ ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സിൽ പക്ഷേ, കളിക്കാനുണ്ടാകുമെന്ന് അവർ പറയുന്നു. ഫ്രഞ്ച് ഓപണിൽ മാധ്യമങ്ങെള കാണാൻ വിസമ്മതിച്ചതിനു പിന്നാലെയായിരുന്നു പിന്മാറ്റം. വിംബിൾഡണിലും മാധ്യമങ്ങളെ കാണാൻ നിൽക്കാത്ത സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഇതാണോ നടപടിക്ക് കാരണമെന്ന് വ്യക്തമല്ല.
റാഫേൽ നദാൽ ആണ് വിംബിൾഡണിൽനിന്ന് ആദ്യമായി പിന്മാറുന്ന മുൻനിര താരം. 2008ലും 2010ലും വിംബിൾഡൺ കിരീടം ചൂടിയ നദാൽ ഫ്രഞ്ച് ഓപൺ സെമിയിൽ ദ്യോകോവിച്ചിനോട് പരാജയപ്പെട്ടിരുന്നു. കളിമൺ കോർട്ടിലെ നീണ്ട പോരാട്ടങ്ങൾക്ക് ഇടവേള ആയാണ് പിന്മാറ്റമെന്ന് നദാൽ അറിയിച്ചു. ഒളിമ്പിക്സിലും ഇത്തവണ നദാൽ റാക്കറ്റേന്തില്ല.
ജൂൺ അവസാനത്തിലാണ് വിംബിൾഡൺ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. കോവിഡിൽ സമയ ക്രമം തെറ്റിയതിനാൽ ഫ്രഞ്ച് ഓപൺ കഴിഞ്ഞ് രണ്ടാഴ്ച മാത്രമാണ് വിംബിൾഡണിലേക്ക് ദൂരം. 2008, 2016 ഒളിമ്പിക്സുകളിൽ സ്വർണ െമഡൽ ജേതാവാണ് നദാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.