പരിക്ക്; റാഫേൽ നദാൽ ദുബൈ ഓപണിനില്ല
text_fieldsദുബൈ: പരിക്കിനെത്തുടർന്ന് സൂപ്പർതാരം റാഫേൽ നദാൽ ദുബൈ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. ഇടുപ്പെല്ലിനുണ്ടായ പരിക്കാണ് റഫാലിന് തിരിച്ചടിയായത്. ഇതോടെ ആറുമുതൽ എട്ടാഴ്ച വരെ നദാലിന് കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരും. ആസ്ട്രേലിയൻ ഓപൺ ടെന്നിസിന്‍റെ രണ്ടാം റൗണ്ടിനിടെയാണ് നദാലിന് പരിക്കേറ്റത്. മത്സരത്തിൽ മക്ഡൊണാൾഡിനോട് തോറ്റ് നദാൽ പുറത്തായിരുന്നു.
ഫെബ്രുവരി 19 മുതൽ മാർച്ച് നാലുവരെയാണ് ദുബൈ ഓപൺ. നദാൽ ഉൾപ്പെടെ വൻ താരനിരയാണ് ദുബൈ ഓപണിന് പ്രതീക്ഷിച്ചിരുന്നത്. ലോക റാങ്കിങ്ങിലെ ആദ്യ പത്തിൽ നിൽക്കുന്ന ഏഴ് വനിത താരങ്ങളും ഇത്തവണത്തെ ദുബൈ ഓപണിൽ പങ്കെടുക്കുന്നുണ്ട്. ആദ്യ 20ലെ 14 താരങ്ങളും എത്തും.
നിലവിലെ ചാമ്പ്യൻ യെലേന ഒസ്റ്റാപെങ്കോ, ലോക റാങ്കിങ്ങിൽ ഒന്നുമുതൽ നാലുവരെ സ്ഥാനത്ത് നിൽക്കുന്ന ഐഗ സ്വൈറ്റക്, ഒൻസ് ജാബിയർ, ജെസീക്ക പെഗുല, കരോളിൻ ഗാർഷ്യ എന്നിവരാണ് മുഖ്യ ആകർഷണം. കഴിഞ്ഞ വർഷത്തെ ദുബൈ ഓപൺ ഫൈനലിസ്റ്റ് വെറോണിക കുദർമെറ്റോവ, എട്ടാം നമ്പർ താരം ഡാരിയ കസാറ്റ്കിന, 2017 യു.എസ് ഓപൺ ഫൈനലിസ്റ്റ് മാഡിസൺ കീസ്, സ്പാനിഷ് താരം പൗള ബഡോസ, ബ്രസീലിന്‍റെ ഒന്നാം നമ്പറുകാരി ബിയാട്രിസ് ഹദ്ദാദ് എന്നിവരും മാറ്റുരക്കും. ഇന്ത്യൻ താരം സാനിയ മിർസയുടെ വിടവാങ്ങൽ ടൂർണമെന്‍റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.