തനിക്കൊപ്പമെത്തിയ നദാലിനെ അഭിനന്ദിച്ച് ഫെഡറർ; കയ്യടിക്കാം ഈ സ്പിരിറ്റിന്
text_fieldsജനീവ: ടെന്നീസ് ചരിത്രത്തിലെ വിശേഷ സുദിനമാണിന്ന്. റോജർ ഫെഡററുടെ 20 ഗ്രാൻഡ് സ്ലാമുകളെന്ന റെക്കോർഡിനൊപ്പം റാഫേൽ നദാൽ ഓടിയെത്തിയിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെന്നീസ് കളങ്ങളിലെ ചിരവൈരികളായ ഇരുവരും കളിയാരാധകരെ ഉന്മാദത്തോളം എത്തിച്ചവരാണ്. നൊവാക് ദ്യോകോവിചിനെ കലാശപ്പോരിൽ തരിപ്പണമാക്കി 13ാം ഫ്രഞ്ച് ഓപ്പണും 20ാം ഗ്രാൻഡ്സ്ലാമും നേടിയതിന് പിന്നാലെ നദാലിനെ അഭിനന്ദിച്ച് 'ചിരവൈരിയായ' ഫെഡററെത്തി.
''ഒരു വ്യക്തിയെന്ന നിലയിലും ഒരു ചാമ്പ്യൻ എന്ന നിലയിലും ഞാൻ എെൻറ സുഹൃത്ത് റാഫയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഒരുപാട് വർഷങ്ങളായി എതിരാളികളായി തുടരുന്ന ഞങ്ങൾ അന്യോന്യം കൂടുതൽ ഉയരങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു. 20 ഗ്രാൻഡ്സ്ലാം എന്ന നേട്ടം നദാലിനെ ശരിക്കും അഭിനന്ദിക്കാനുള്ള അവസരമാക്കുന്നു. റോളണ്ട് ഗാരോയിൽ 13 കിരീടങ്ങളെന്ന നദാലിെൻറ നേട്ടം അവിസ്മരണീയമാണ്. അദ്ദേഹത്തിന് കൂടെയുള്ളവരെയും ഞാൻ അഭിനന്ദിക്കുന്നു. കാരണം ഒരാൾക്ക് തനിച്ച് ഇതൊന്നും സാധ്യമാകുകയില്ല. 20 കിരീടങ്ങളെന്നത് ഞങ്ങളുടെ യാത്രയിലെ ഒരു ചുവട്മാത്രമാണ്. നിങ്ങൾ അതർഹിക്കുന്നു റാഫാ.. '' -ഫെഡറർ ഫേസ്ബുക്കിൽ കുറിച്ചു.
സ്വിറ്റ്സർലൻറുകാരനായ ഫെഡററിന് 39ഉം സ്പാനിഷ് താരം നദാലിന് 34 വയസ്സും പിന്നിട്ടും കഴിഞ്ഞു. 17 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള സെർബിയയുടെ നൊവാക് ദ്യോകോവിചാണ് ഇരുവർക്കും വെല്ലുവിളിയായി കളത്തിൽ തുടരുന്നതാരം.
ഞായറാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണിൽ ആധികാരികമായിട്ടായിരുന്നു നദാലിെൻറ വിജയം. മത്സരത്തിെൻറ ആദ്യ സെറ്റിൽ സമ്പൂർണ ആധിപത്യം നദാൽ നേടി. എന്നാൽ, രണ്ടാം സെറ്റിെൻറ ആദ്യ ഗെയിം നേടി ദ്യേകോവിച്ച് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും നദാൽ വിട്ടുകൊടുത്തില്ല. മൂന്നാമത്തെ സെറ്റിൽ ദ്യോകോവിച്ച് ഏറെനേരം പിടിച്ചുനിന്നെങ്കിലും അന്തിമ വിജയം നദാലിന് തന്നെയായിരുന്നു. രണ്ട് മണിക്കൂറും 41 മിനിറ്റും നീണ്ട പോരിനൊടുവിലാണ് നദാൽ 13ാം ഫ്രഞ്ച് കിരീടമുയർത്തിയത്. ഫ്രഞ്ച് ഒാപണിലെ നദാലിെൻറ 100ാം മത്സരവിജയം കൂടിയായിരുന്നു ഞായറാഴ്ചത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.