Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2024 3:14 PM IST Updated On
date_range 22 Jan 2024 3:14 PM ISTആസ്‌ട്രേലിയൻ ഓപ്പൺ: രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം ക്വാർട്ടർ ഫൈനലിൽ
text_fieldsbookmark_border
മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ- ആസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. നെതർലൻഡിന്‍റെ വെസ്ലി കൂൾഹോഫ്, ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് സഖ്യത്തെ തകർത്താണ് മുന്നേറ്റം. സ്കോർ: 7-6, 7-6.
43-കാരനായ ബൊപ്പണ്ണ ആദ്യമായാണ് ആസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. അടുത്ത റൗണ്ടിൽ ഇരുവരും അർജന്‍റീനിയൻ സഖ്യമായ മാക്സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടെനി സഖ്യത്തെ നേരിടും. മൂന്നാം റൗണ്ടിൽ ജാക്സൺ വിത്രോ, നഥാനിയൽ ലാമോൺസ് സഖ്യത്തിനെതിരെ 7-6(5), 3-6, 7-6(5) എന്ന സ്‌കോറിൽ ത്രസിപ്പിക്കുന്ന വിജയം നേടിയാണ് അർജന്‍റീനക്കാർ ക്വാർട്ടറിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story