Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഹജ്ജ് നിർവൃതിയിൽ സാനിയ...

ഹജ്ജ് നിർവൃതിയിൽ സാനിയ മിർസ; ചിത്രം ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
ഹജ്ജ് നിർവൃതിയിൽ സാനിയ മിർസ; ചിത്രം ഏറ്റെടുത്ത് ആരാധകർ
cancel

ഹൈദരാബാദ്: പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചതിന്റെ നിർവൃതിയിൽ ഇന്ത്യയുടെ മുൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ. പിതാവ് ഇംറാൻ മിർസ, സഹോദരി അനാം മിർസ, അനാമിന്റെ ഭർത്താവ് അസദുദ്ദീൻ എന്നിവർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും മുൻ നടി സന ഖാനുമൊപ്പമാണ് സാനിയ ഹജ്ജ് കർമത്തിന് മക്കയിലെത്തിയിരുന്നത്. ഹജ്ജ് പൂർത്തിയാക്കിയ ശേഷം സഹോദരി അനാം മിർസ പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാനിയയുടെയും കുടുംബാംഗങ്ങളുടെയും ബലിപെരുന്നാൾ ആഘോഷവും മക്കയിലായിരുന്നു.

ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും കുറിപ്പിൽ അഭ്യർഥിച്ചിരുന്നു.

''പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിച്ച് അനുഗ്രൃഹീതമായ പാതയിൽ എന്നെ നയിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.''-എന്നിങ്ങനെയായിരുന്നു സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sania MirzaHajj 2024
News Summary - Sania Mirza performed Hajj; Fans took pictures
Next Story