സാനിയ മിർസയുടെ 'കോച്ച്' സ്ഥാനം ഏറ്റെടുത്ത് മകൻ ഇസാൻ; വിഡിയോ കാണാം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ പലപ്പോഴും മകൻ ഇസാനോടപ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മാതാവിന്‍റെ പരിശീലകന്‍റെ 'റോൾ' ഏറ്റെടുത്ത കുഞ്ഞു ഇസാന്‍റെ ഒരു വിഡിയോയാണ് വൈറലാകുന്നത്.
'പുതുതായി വന്ന കൊച്ചുകുട്ടി എന്‍റെ കോച്ചിങ് ജോലി തട്ടിയെടുക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നു' -എന്ന കുറിപ്പോടെ സാനിയയുട പിതാവ് ഇംറാൻ മിർസയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
സാനിയ പരിശീലനം നടത്തുന്ന സമയത്ത് പന്തുകൾ കൈമാറുകയാണ് കൊച്ചുമിടുക്കൻ. 'ഏറ്റവും മനോഹരമായ കോച്ച്' എന്നാണ് ചിലർ പോസ്റ്റിനടിയിൽ കമന്‍റിടുന്നത്.
പ്രസവാവധിക്ക് ശേഷം കഴിഞ്ഞ വർഷം ജനുവരിയിലാണ് സാനിയ ടെന്നിസ് കോർട്ടിൽ തിരിച്ചെത്തിയത്. രണ്ട് വർഷത്തിന് ശേഷം ആദ്യമായി ഡബിൾസ് കിരീടവും സാനിയ സ്വന്തമാക്കിയിരുന്നു.
വിഷാദ രോഗം ബാധിച്ച ഒരു കാരണവുമില്ലാതെ കരഞ്ഞ ദിനങ്ങളെ കുറിച്ച് അടുത്തിടെ താരം ഒരു യൂട്യൂബ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെയാണ് 34കാരി വിഷാദത്തിലേക്ക് വഴുതി വീണത്. മൂന്ന് നാല് മാസങ്ങൾക്ക് ശേഷമായിരുന്നു വിഷമ ഘട്ടത്തിൽ നിന്ന് താരം കരകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.