വിംബിൾഡൺ: സാനിയ-മാറ്റക്ക് സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്
text_fieldsലണ്ടൻ: സാനിയ മിർസ- ബെതാനി മാറ്റെക്ക് സഖ്യം വിംബിൾഡൺ ടെന്നിസ് ടൂർണമെൻറിെൻറ വനിത വിഭാഗം ഡബിൾസിൽ നിന്ന് പുറത്തായി. റഷ്യയുടെ എലേന വെസ്നിയ-വെറോണിക്ക കുഡെർമെറ്റോവ ജോഡിയാണ് രണ്ടാം റൗണ്ടിൽ സാനിയ സഖ്യത്തെ തോൽപിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി.
ആദ്യ സെറ്റിൽ ഇന്തോ-അമേരിക്കൻ സഖ്യം റഷ്യക്കാർക്കെതിരെ ശക്തമായി പോരാടിയെങ്കിലും 4-6ന് തോറ്റു. രണ്ടാം സെറ്റിെൻറ തുടക്കത്തിൽ മുന്നേറാൻ സാധിച്ചെങ്കിലും സാനിയയുടെ ചില പിഴവുകൾ മൂലം സെറ്റ് 3-6ന് അടിയറവ് പറയേണ്ടി വന്നു. വ്യാഴാഴ്ച നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സാനിയയും മാറ്റക്കും ആറാം സീഡായ അലക്സ ഗ്വാറച്ചി-ഡെസിറ ക്രോസിക് സഖ്യത്തെയാണ് തോൽപിച്ചത്.
ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണക്കൊപ്പം സാനിയ മിക്സഡ് ഡബിൾസിെൻറ രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്. ബ്രിട്ടെൻറ എയ്ഡൻ മക്ഹ്യൂഗ്-എമിലി വെബ്ലി സ്മിത്ത് ജോഡിയെയാണ് ഇരുവരും രണ്ടാം റൗണ്ടിൽ നേരിടുക. ആദ്യ റൗണ്ടിൽ ഇന്ത്യയുടെ തന്നെ അങ്കിത റെയ്ന-രാംകുമാർ രാമാനന്തൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സാനിയയും ബൊപ്പണ്ണയും രണ്ടാം റൗണ്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.