മുൻ ലോക ഒന്നാംനമ്പർ ടെന്നീസ് താരം സിമോണ ഹാലപ്പിന് നാല് വർഷത്തെ വിലക്ക്
text_fieldsഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ മുൻ ലോക ഒന്നാംനമ്പർ ടെന്നീസ് താരം സിമോണ ഹാലപ്പിന് നാല് വർഷത്തെ വിലക്ക്. ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ്( ഐ.ടി.ഐ.എ) ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന്റെ പേരിൽ റൊമാനിയൻ താരത്തിന് വിലക്കേർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം യു.എസ് ഓപണിൽ ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് താൽക്കാലിക സസ്പെൻഷൻ ലഭിച്ചിരുന്നു. രണ്ട് വ്യത്യസ്ത ചട്ട ലംഘനങ്ങള്‍ക്കാണ് പുതിയ നടപടി.
നിരോധിത വസ്തുവായ റോക്‌സാഡസ്റ്റാറ്റ് എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.
അത്‌ലറ്റ് ബയോളജിക്കൽ പാസ്‌പോർട്ട് (എ.ബി.പി) പ്രോഗ്രാമിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളുടെ വിശകലനത്തിൽ ഹാലെപ്പ് മനപൂർവം ഉത്തേജക വിരുദ്ധ ലംഘനങ്ങൾ നടത്തിയെന്ന് ഐ.ടി.ഐ.എ പറയുന്നു.
2018-ൽ ഫ്രഞ്ച് ഓപ്പണും 2019 ൽ വിംബിൾഡണും നേടിയ താരമാണ് റൊമാനിയയുടെ സിമോണ ഹാലപ്പ്. അതേസമയം, മനപ്പൂർവം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ഐ.ടി.ഐ.എ വാദം ഹാലപ്പ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.