Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടെന്നീസ്​ താരം സിമോണ ഹാലെപ്പിന്​ കോവിഡ്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightടെന്നീസ്​ താരം സിമോണ...

ടെന്നീസ്​ താരം സിമോണ ഹാലെപ്പിന്​ കോവിഡ്​

text_fields
bookmark_border

ലോക രണ്ടാം നമ്പർ വനിത ​ടെന്നീസ്​ താരം സിമോണ ഹാലെപ്പിന്​ കോവിഡ്​ സ്​ഥിരീകരിച്ചു.

'ഞാൻ കോവിഡ്​ പോസിറ്റീവായ വിവരം എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്​. ചെറിയ രോഗലക്ഷണങ്ങളുണ്ടായിരുന്നവ മാറിവരുന്നു. ആശ്വാസം തോന്നുന്നു. എത്രയും വേഗം തിരിച്ചുവരാം' -സിമോണ ഹാലെപ്പ്​ ട്വീറ്റ്​ ചെയ്​തു.

വെള്ളിയാഴ്​ചയാണ്​ റൊമാനിയൻ ടെന്നീസ്​ താരമായ 29കാരി സിമോണക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. 2019ൽ വിംബിൾടണ്ണും 2018ൽ ഫ്രഞ്ച്​ ഒാപ്പണും ഹാലെപ്പ്​ സ്വന്തമാക്കിയിരുന്നു. ഇൗ വർഷം നടക്കാനിരുന്ന യു.എസ്​ ഒാപ്പണിൽ നിന്ന്​ കോവിഡ്​ ആശങ്കയെ തുടർന്ന്​ താരം പിൻമാറുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TennisSimona HalepCovid 19
Next Story