ഒന്നാം നമ്പറിൽ അജയ്യനായി ദ്യോകോ
text_fieldsസൂറിച്: സീസണിൽ ഒരു ഗ്രാൻഡ്സ്ലാം കിരീടം മാത്രമാണുള്ളതെങ്കിലും ടെന്നിസ് റാങ്കിങ്ങിൽ നൊവാക് ദ്യോകോവിച് തന്നെ നമ്പർ വൺ. ആറാം വർഷവും ഒന്നാം നമ്പറുകാരനായി സീസൺ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ദ്യോകോ. വിയന ഒാപൺ എ.ടി.പി ടൂറിെൻറ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതോടെയാണ് ഒന്നാം നമ്പറിലെ അവസാന വെല്ലുവിളിയും കടന്നത്. കഴിഞ്ഞ ദിവസം ക്രൊയേഷ്യയുടെ ബോർന കോറിചിനെ 7-6, 6-3 സ്കോറിനാണ് ദ്യോകോവിച് തോൽപിച്ചത്.
നവംബർ പകുതിയോടെയാണ് സീസൺ അവസാനിക്കുന്നത്. എന്നാൽ, മികച്ച ലീഡിൽ ഒന്നാം സ്ഥാനത്തുള്ള ദ്യോകോവിചിന് സാേങ്കതികമായി ഇൗ വർഷത്തെ റാങ്കിങ്ങിൽ വെല്ലുവിളിയില്ല. നവംബറിൽ നടക്കുന്ന സോഫിയ ഒാപണിൽനിന്നും റാഫേൽ നദാൽ പിൻവാങ്ങിയതോടെ ഇതു കൂടുതൽ എളുപ്പമായി. വിയനയിൽ ദ്യോകോവിച് കിരീടമണിഞ്ഞാൽ, സോഫിയ ഒാപണിൽ നദാൽ കളിച്ചാലും പേടിക്കേണ്ടതില്ല. 2011, 2012, 2014, 2015, 2018 വർഷങ്ങളിലാണ് ദ്യോകോവിച് നേരത്തേ ഒന്നാമനായി സീസൺ പൂർത്തിയാക്കിയത്. നേട്ടം ആവർത്തിക്കുന്നതോടെ പീറ്റ് സാംപ്രാസിെൻറ റെക്കോഡിനൊപ്പമെത്തും. 1993 മുതൽ 1998 വരെ തുടർച്ചയായി ആറു വർഷമാണ് സാംപ്രാസ് ഒന്നാമതായത്. ഏറ്റവും കൂടുതൽ ആഴ്ചകൾ ഒന്നാം നമ്പറിൽ എന്ന റോജർ ഫെഡററുടെ റെക്കോഡും (310) ദ്യോകോവിചിന് (292 ആഴ്ച) കൈയെത്തും അകലെയാണ്. ഇൗ നില തുടർന്നാൽ 2021 മാർച്ചോടെ ദ്യോകോ ആ റെക്കോഡും മറികടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.