Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഓപൺ: കൗമാര...

യു.എസ്​ ഓപൺ: കൗമാര ഫൈനലിൽ ചരിത്രമെഴുതി എമ്മ റാഡുകാനു

text_fields
bookmark_border
Emma Raducanu
cancel

ന്യൂയോർക്ക്​: യു.എസ്​ ഓപണിലെ വനിത വിഭാഗം സിംഗിൾസിലെ കൗമാരക്കാരുടെ ഫൈനലിൽ എമ്മ റാഡുകാനുവിന്​ ജയം. കാനഡയുടെ 19കാരിയായ ലൈല ഫെർണാണ്ടസിനെയാണ് 18കാരിയായ എമ്മ കലാശപ്പോരാട്ടത്തിൽ കീഴടക്കിയത്​.

150ാം റാങ്കുകാരിയായ എമ്മ 44 വർഷത്തനിടെ ഗ്രാൻഡ്​സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ്​ വനിതയെന്ന അതുല്യ നേട്ടം സ്വന്തമാക്കി. 73ാം റാങ്കുകാരിയായ ലൈയെ നേരിട്ടുള്ള സെറ്റുകൾക്കാണ്​ എമ്മ പരാജയപ്പെടുത്തിയത്​. സ്കോർ: 6-4, 6-3.

1977ൽ വിംബിൾഡനിൽ ജേതാവായ വിർജീനിയ വെയ്​ഡിന്​ ശേഷം ഒരു ബ്രിട്ടീഷ്​ വനിത പോലും ഗ്രാൻഡ്​സ്ലാം ടൂർണമെന്‍റിൽ ജേതാവായിരുന്നില്ല. വെയ്​ഡിന്​ (1968) ശേഷം യു.എസ്​ ഓപണിൽ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ്​ താരവുമാണ്​ എമ്മ.

സീഡില്ല താരങ്ങൾ മാറ്റുരച്ച ആദ്യ വനിത ഗ്രാൻഡ്​സ്ലാം ഫൈനൽ കാണാൻ വെയ്​ഡും ബ്രിട്ടീഷ്​ പുരുഷ ടെന്നിസ്​ ഇതിഹാസം ടിം ഹെൻമാൻ എന്നിവരടക്കമുള്ള പ്രമുഖർ ആർതർ ആഷെ സ്​റ്റേഡിയത്തിൽ എത്തിയിരുന്നു.

1999 യു.എസ്​ ഓപണിൽ കണ്ട സെറീന വില്യംസ്​ (17)-മാർട്ടിന ഹിംഗിസ്​ (18) കൗമാര ഫൈനലിന്​ ശേഷം ഇതാദ്യമായായിരുന്നു കൗമാര ഫൈനലിന്​ ടെന്നീസ്​ കോർട്ട്​ സാക്ഷ്യം വഹിച്ചത്​.

സെറീനക്ക്​ ശേഷം യു.എസ്​ ഓപണിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്​ എമ്മ. സെറീനക്ക്​ (2014) ശേഷം ഒരുസെറ്റ്​ പോലും നഷ്​ടപ്പെടാതെ യു.എസ്​ ഓപണിൽ ജേതാവാക​ുന്ന താരം കൂടിയാണ്​ എമ്മ. ലോ​ക 73ാം റാ​ങ്കു​കാ​രി​യാ​യ ലൈ​ല സെ​മി​യി​ൽ ര​ണ്ടാം സീ​ഡ്​ ബെ​ല​റൂ​സി​െൻറ അ​റീ​ന സ​ബ​ലേ​ക​യെ​യും (7-6, 4-6, 6-4) 150ാം റാ​ങ്കു​കാ​രി​യാ​യ റാ​ഡു​കാ​നു 17ാം സീ​ഡ്​ ഗ്രീ​സി​െൻറ മ​രി​യ സ​ക്കാ​രി​യെ​യും (6-1, 6-4) ആ​ണ്​ സെമിയിൽ തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emma RaducanuUS Open 2021leylah fernandez
News Summary - US Open 2021: British teen sensation Emma Raducanu Scripts History
Next Story