സിന്നർ, മെദ് വദേവ്, ഇഗ യു.എസ് ഓപൺ നാലാം റൗണ്ടിൽ
text_fieldsന്യൂയോർക്: യു.എസ് ഓപണിൽ യാനിക് സിന്നർ, ഡാനിൽ മെദ് വദേവ്, ഇഗ സ്വിയാറ്റക് തുടങ്ങിയവർ ജയത്തോടെ മുന്നോട്ട്.
വമ്പന്മാരായ നൊവാക് ദ്യോകോവിചും കാർലോസ് അൽകാരസും പുറത്തായതോടെ കിരീടപ്രതീക്ഷ വർധിച്ച ഇറ്റാലിയൻ താരം സിന്നർ പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ ആസ്ട്രേലിയയുടെ ക്രിസ്റ്റർ ഒകോണലിനെ 6-1, 6-4, 6-2 സ്കോറിനാണ് തോൽപിച്ചത്. റഷ്യക്കാരൻ ഡാനിൽ മെദ് വദേവ് 6-3, 6-4, 6-3ന് ഇറ്റലിയുടെ ഫ്ലാവിയോ കൊബോലിയെ മറികടന്നും നാലാം റൗണ്ടിൽ പ്രവേശിച്ചു.
ആസ്ട്രേലിയയുടെ അലക്സ് ഡി മിനോർ 6-3, 6-7(4), 6-0, 6-0ന് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ വീഴ്ത്തിയും മുന്നേറി. വനിത സിംഗ്ൾസിൽ പോളണ്ടുകാരി സ്വിയാറ്റക് റഷ്യയുടെ അനസ്തേഷ്യ പാവ്ലിയുചെങ്കോവയെ തോൽപിച്ചാണ് നാലാം റൗണ്ടിൽ കടന്നത്. സ്കോർ: 6-4, 6-2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.