യു.എസ് ഓപൺ: മെദ്വദേവ്, സബലേങ്ക ക്വാർട്ടറിൽ
text_fieldsന്യൂയോർക്: യു.എസ് ഓപണിൽ മുൻനിര താരങ്ങളായ ഡാനിൽ മെദ്വദേവും അറീന സബലേങ്കയും ക്വാർട്ടറിൽ. രണ്ടാം സീഡുകളായ മെദ്വദേവ് 6-3, 6-4, 6-3ന് 24ാം സീഡ് ഡാൻ ഇവാൻസിനെയും സബലേങ്ക 6-4, 6-1ന് 15ാം സീഡ് എലീസെ മെർട്ടെൻസിനെയുമാണ് തോൽപിച്ചത്.
പുരുഷ വിഭാഗത്തിൽ 12ാം സീഡ് ഫെലിക്സ് അലിയാസ്സിമെ, സീഡില്ലാതാരം കാർലോസ് അൽകാറസ് എന്നിവർ അവസാന എട്ടിലെത്തിയപ്പോൾ 11ാം സീഡ് ഡീഗോ ഡ്വാർട്സ്മാൻ പ്രീക്വാർട്ടറിൽ പുറത്തായി. മൂന്നാംറൗണ്ടിൽ മൂന്നാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അഞ്ചു സെറ്റ് മത്സരത്തിൽ മലർത്തിയടിച്ചിരുന്ന അൽകാറസ് പ്രീക്വാർട്ടറിൽ അഞ്ചു സെറ്റ് പോരിൽ (5-7, 6-1, 5-7, 6-2, 6-0) മറ്റൊരു സീഡില്ലാതാരം പീറ്റർ ഗോജോവിസ്കിനെയാണ് തോൽപിച്ചത്. അലിയാസ്സിമെ 4-6, 6-2, 7-6, 6-4 സീഡില്ലാത്ത ഫ്രാൻസിസ് തിയാഫോയെയാണ് കീഴടക്കിയത്. സീഡില്ലാതാരം ബോടിക് വാൻഡെ സാൻഡ്ഷൽപാണ് 6-3, 6-4, 5-7, 5-7, 6-1ന് ഷ്വാർട്സ്മാനെ കീഴടക്കിയത്.
വനിതകളിൽ അഞ്ചാം സീഡ് എലീന് സ്വിറ്റോലിന, എട്ടാം സീഡ് ബാർബറ ക്രെചിക്കോവ എന്നിവർ ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ 16ാം സീഡ് ആഞ്ചലിക് കെർബർ പ്രീക്വാർട്ടറിൽ വീണു. മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് നവോമി ഒസാകയെ അട്ടിമറിച്ച സീഡില്ലാതാരം ലൈല ഫെർണാണ്ടസാണ് 4-6, 7-6, 6-2ന് കെർബറിനെ മറിച്ചിട്ടത്. സ്വിറ്റോലിന 6-3, 6-3ന് 12ാം സീഡ് സിമോൺ ഹാലപിനെയും ക്രെചിക്കോവ 6-3, 7-6ന് ഒമ്പതാം സീഡ് ഗാർബിൻ മുഗുരുസയെയും തോൽപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.