ഗ്രാൻഡ് സ്ലാം ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയായി ഒൻസ് ജാബിയർ
text_fieldsവിംബ്ൾഡൺ: വിംബ്ൾഡൺ: വിംബ്ൾഡൻ ടെന്നിസ് ടൂർണമെന്റ് വനിത സിംഗ്ൾസ് കിരീടത്തിന് പുതിയ അവകാശി വരും. ഗ്രാൻഡ് സ്ലാം സെമിഫൈനൽ കളിക്കുന്ന ആദ്യ അറബ് വനിതയെന്ന ചരിത്രം കുറിച്ച തുനീഷ്യക്കാരി ഒൻസ് ജാബിയറിന്റെ ജൈത്രയാത്ര ഫൈനലിലെത്തി. സെമിയിൽ 6-2, 3-6, 6-1ന് ജർമനിയുടെ മരിയ തറ്റ്ജാനയെയാണ് തോൽപിച്ചത്. രണ്ടാം റുമേനിയയുടെ സിമോന ഹാലപിനെ 6-3, 6-3ന് വീഴ്ത്തി കസാഖ്സ്താന്റെ എലേന റിബാകിനയും കലാശക്കളിക്ക് യോഗ്യത നേടി. റിബാകിനയുടെയും ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്.
ദ്യോകോവിച്-നോരീ, നദാൽ-ഗിർഗിയോസ് സെമി ഫൈനൽ വെള്ളിയാഴ്ച
പുരുഷ സിംഗ്ൾസ് സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോകോവിച് ബ്രിട്ടന്റെ കാമെറോൺ നോരീയെയും സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാൽ ആസ്ട്രേലിയയുടെ നിക്ക് ഗിർഗിയോസിനെയുമാണ് നേരിടുന്നത്. നദാലും ദ്യോകോവിചും ഇന്ന് ജയിച്ചാൽ മറ്റൊരു ക്ലാസിക് ഫൈനലിന് വിംബ്ൾഡൺ സാക്ഷിയാവും.
വേദന ഇന്ധനമാക്കി റഫയുടെ തിരിച്ചുവരവ്
ബുധനാഴ്ച ക്വാർട്ടർ ഫൈനലിൽ അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു അമേരിക്കയുടെ ടെയ് ലർ ഫ്രിറ്റ്സിനെതിരെ നദാലിന്റെ പോരാട്ടം. ആദ്യ മൂന്ന് സെറ്റുകളില്‍ രണ്ടും നഷ്ടപ്പെട്ട ശേഷമായിരുന്നു തിരിച്ചുവരവ്. 3-6, 7-5, 3-6, 7-5, 7-6 (10-4) സ്കോറിന് ജയിച്ചുകയറി. കരിയറില്‍ നദാലിന്റെ എട്ടാം വിംബിള്‍ഡണ്‍ സെമിയാണിത്. ആദ്യ സെറ്റിൽ കണ്ടത് ഫ്രിറ്റ്സിന്റെ മേധാവിത്വമായിരുന്നു.
കടുത്ത പോരാട്ടത്തിലൂടെ രണ്ടാം സെറ്റ് നേടി. ഇടക്ക് അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ചികിത്സ തേടി. കളി കണ്ടുകൊണ്ടിരുന്ന പിതാവടക്കം മതിയാക്കാൻ നിർദേശിച്ചെങ്കിലും നദാല്‍ കൂട്ടാക്കിയില്ല. വേദന സഹിച്ച് പൊരുതവെ മൂന്നാം സെറ്റ് നഷ്ടപ്പെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.