Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബിൾഡൺ: മുസറ്റിയുടെ...

വിംബിൾഡൺ: മുസറ്റിയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ദ്യോകോവിച് ഫൈനലിൽ

text_fields
bookmark_border
വിംബിൾഡൺ: മുസറ്റിയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ദ്യോകോവിച് ഫൈനലിൽ
cancel
camera_alt

വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ച ദ്യോകോവിചിന്‍റെ വിജയാഘോഷം (ട്വിറ്റർ ചിത്രം)

ലണ്ടൻ: വിംബിൾഡണിൽ ഇറ്റാലിയൻ താരം ലൊറൻസോ മുസറ്റിയെ പരാജയപ്പെടുത്തി ഫൈനൽ ബർത്ത് ഉറപ്പിച്ച് നൊവാക് ദ്യോകോവിച്. സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് 6-4, 7-6(2), 6-4 എന്ന സ്കോറിനാണ് 25-ാം സീഡായ മുസറ്റിയെ സെർബിയൻ താരം കീഴടക്കിയത്. ഇതോടെ ഫൈനൽ പോരാട്ടം കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായി. ഡാ​നി​ൽ മെ​ദ്‍വ​ദേ​വി​നെ വീ​ഴ്ത്തി​യ കാർലോസ് അൽകാരസ് നേരത്തെ ഫൈനലിൽ പ്രവേശിച്ചിരുന്നു.

ആദ്യ സെറ്റ് വെല്ലുവിളിയില്ലാതെ പൂർത്തിയാക്കാൻ ദ്യോകോവിചിന് കഴിഞ്ഞപ്പോൾ, രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. പരിചയ സമ്പന്നനായ സെർബിയൻ താരം ടൈബ്രേക്കർ സ്വന്തമാക്കി. മൂന്നാം സെറ്റിൽ പഴുതുകളില്ലാത്ത അടവുമായി കളം നിറഞ്ഞതോടെ ദ്യോകോ വിബിംൾഡണിലെ തന്‍റെ പത്താം ഫൈനലിലേക്ക് പ്രവേശിച്ചു. ജയിച്ചാൽ കിരീടം നേടുന്ന പ്രായമേറിയ താരമെന്ന നേട്ടവും ദ്യോകോവിച്ചിന് സ്വന്തമാക്കാം.

ടെന്നിസിലെ തലമുറ മാറ്റം അറിയിച്ച് കടന്നുവന്ന അൽകാരസ്, കഴിഞ്ഞ വർഷം അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ദ്യോകോവിചിനെ കീഴടക്കി വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. 2022ൽ യു.എസ് ഓപ്പൺ നേടി വരവറിയിച്ച അൽകാരസിന്‍റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമായിരുന്നു അത്. ഇത്തവണ ഫൈനലിൽ ജയിച്ചാൽ റോജർ ഫെഡററുടെ എട്ട് വിംബിൾഡൺ കിരീടമെന്ന നേട്ടത്തിനൊപ്പം എത്താൻ ദ്യോകോവിചിനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novak DjokovicCarlos AlcarazWimbledon 2024
News Summary - Wimbledon 2024: Novak Djokovic Ends Lorenzo Musetti Run, Sets Up Revenge Final Against Carlos Alcaraz
Next Story