വിംബ്ൾഡൺ: ബാർട്ടി x പ്ലിസ്കോവ ഫൈനൽ
text_fieldsലണ്ടൻ: വിംബ്ൾഡണിൽ ആഷ് ബാർട്ടി-കരോലിന പ്ലിസ്കോവ ഫൈനൽ പോരാട്ടം. മുൻ ചാമ്പ്യൻ ആഞ്ചലിക് കെർബറെ തോൽപിച്ച് ഒന്നാം നമ്പർ താരം ബാർട്ടി വിംബ്ൾഡൻ വനിത സിംഗ്ൾസ് ഫൈനലിൽ ഉറപ്പിച്ചപ്പോൾ, സ്പാനിഷ് താരം ആര്യന സബലങ്കയെ തോൽപിച്ചാണ് ചെക് താരം പ്ലിസ്കോവ ഫൈനലിലെത്തിയത്. ശനിയാഴ്ചയാണ് ഫൈനൽ.
6-3, 7-6 സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് ബാർട്ടിയുടെ മുന്നേറ്റം. ആദ്യമായാണ് ബാർട്ടി വിംബ്ൾഡൺ ഫൈനൽ പോരിന് ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ മാസം അവസാനിച്ച ഫ്രഞ്ച് ഒാപണിൽ പരിക്കേറ്റ് മടങ്ങിയ താരമാണ് ബാർട്ടി. ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തി കന്നി ഫൈനൽ പോരിലേക്ക് അനായാസമായാണ് ഓസീസ് താരം കുതിച്ചത്.
ആദ്യ സെറ്റ് അനായാസം (6-3) നേടിയ ബാർട്ടി, രണ്ടാം സെറ്റിൽ ജർമൻ താരം കെർബറുടെ പോരാട്ടവീര്യം മറികടന്ന് ടൈബ്രേക്കറിലാണ്(7-6) കളി പിടിച്ചത്. 2018ലെ വിംബ്ൾഡൺ ചാമ്പ്യനായിരുന്നു കെർബർ. 25 കാരിയായ ബാർട്ടിയുടെ ആദ്യ ഗ്രാൻഡ്സ്ലാം 2019 ഫ്രഞ്ച് ഓപണിലായിരുന്നു.
രണ്ടാം സെമിയിൽ സബലങ്കയെ 5-7, 6-4, 6-4 സ്കോറുകൾക്കാണ് മുൻ ലോക ഒന്നാംനമ്പർ താരം പ്ലിസ്കോവ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.