വിംബ്ൾഡൺ: ബാർതി, മെദ്വദേവ് പ്രീക്വാർട്ടറിൽ
text_fieldsലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽ വനിത ടോപ് സീഡ് ആഷ്ലി ബാർതി, പുരുഷ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് എന്നിവർ പ്രീക്വാർട്ടറിലെത്തി. ബാർതി നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 7-5) സീഡില്ലാതാരം കാതറീന സിനിയക്കോവയെ തോൽപിച്ചപ്പോൾ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് (6-7, 3-6, 6-3, 6-3, 6-2) 32ാം സീഡ് മരിൻ സിലിച്ചിനെ മെദ്വദേവ് മറികടന്നത്.
പുരുഷന്മാരിൽ ഏഴാം സീഡ് മാറ്റിയോ ബെരറ്റീനി, 14ാം സീഡ് ഹ്യൂബർട്ട് ഹുർകാസ്, 23ാം സീഡ് ലോറൻസോ സൊനേഗോ, വനിതകളിൽ 14ാം സീഡ് ബാർബ കെജ്സികോവ, 20ാം സീഡ് കാമറോൺ ഗൗഫ്, ആൻജലിക് കെർബർ തുടങ്ങിയവരും മുന്നേറി.
മിക്സഡ് ഡബ്ൾസിൽ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയുമടങ്ങിയ ഇന്ത്യൻ സഖ്യം മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 6-3, 6-1ന് എയ്ഡൻ മക്ഹ്യൂ-എമിലി സ്മിത്ത് സഖ്യത്തെയാണ് സാനിയയും ബൊപ്പണ്ണയും തോൽപിച്ചത്. അതേസമയം, ഇന്ത്യയുടെ ദിവിജ് ശരണും ഭാര്യ ബ്രിട്ടെൻറ സാമന്ത മറെയുമടങ്ങിയ ജോടി രണ്ടാം റൗണ്ടിൽ റാവെൻ ക്ലാസൻ-ഡാരിയ യുറാക് സഖ്യത്തോട് 3-6, 7-6, 6-3ന് തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.