വിംബ്ൾഡൺ: ദ്യോകോവിച്, ഷപലോവ് സെമിയിൽ
text_fieldsലണ്ടൻ: വിംബ്ഡൺ ടെന്നിസ് ടൂർണമെൻറിൽ ടോപ് സീഡ് സെർബിയയുടെ നൊവാക് ദ്യോകോവിച് അനായാസ ജയവുമായി സെമി ഫൈനലിലെത്തി. സീഡ് ചെയ്യപ്പെടാത്ത ഹംഗറിയുടെ മാർട്ടൻ ഫുക്സോവിക്സിനെ 6-3, 6-4, 6-4ന് തകർത്താണ് 20ാം ഗ്രാൻഡ്സ്ലാം കിരീടം തേടുന്ന ദ്യേകോയുടെ പടയോട്ടം. മറ്റൊരു ക്വാർട്ടറിൽ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 25ാം സീഡ് റഷ്യയുടെ കാരെൻ ഖാചനോവിനെ 6-4, 3-6, 5-7, 6-1, 6-4ന് കീഴടക്കി പത്താം സീഡ് കാനഡയുടെ ഡെന്നിസ് ഷപലോവും സെമിയിൽ കടന്നു. ആറാം സീഡ് റോജർ ഫെഡററും 14ാം സീഡ് ഹ്യൂബർട്ട് ഹുർകാക്സും തമ്മിലും ഏഴാം സീഡ് മാറ്റിയോ ബരറ്റീനിയും 16ാം സീഡ് ഫെലിക്സ് അലിയാസിമെയും തമ്മിലുമാണ് മറ്റു ക്വാർട്ടർ പോരാട്ടങ്ങൾ.
വനിത സെമി വ്യാഴാഴ്ച നടക്കും. ടോപ് സീഡ് ആസ്ട്രേലിയയുടെ ആഷ്ലി ബാർതി 25ാം സീഡ് ജർമനിയുടെ ആൻജലിക് കെർബറിനെയും രണ്ടാം സീഡ് ബെലാറസിെൻറ അറീന സബലേങ്ക എട്ടാം സീഡ് ചെക് റിപ്പബ്ലിക്കിെൻറ കരോലിന പ്ലിസ്കോവയെയും നേരിടും.
മാർട്ടൻ ഫുക്സോവിക്സിനെതിരെ പോയൻറ് നേടിയ നൊവാക് ദ്യോകോവിച്ചിെൻറ ആഹ്ലാദം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.