Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലമീൻ യമാലിന്റെ...

ലമീൻ യമാലിന്റെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
ലമീൻ യമാലിന്റെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; നാലുപേർ അറസ്റ്റിൽ
cancel

മാഡ്രിഡ്: സ്​പെയിനിന്റെയും ബാഴ്സലോണയുടെയും കൗമാര ഫുട്ബാൾ താരം ലമീൻ യമാലിന്റെ പിതാവിനെ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പ്രതികളിൽ മൂന്നുപേരെ ബുധനാഴ്ച രാത്രി തന്നെ ബാഴ്സലോണ പൊലീസ് പിടികൂടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മറ്റൊരാൾ അറസ്റ്റിലായത്.

ബുധനാഴ്ചയാണ് ബാഴ്സലോണയിലെ മറ്റാരോയിലെ കാർ പാർക്കിൽ വെച്ച് ലമീൻ യമാലിന്റെ പിതാവ് മുനീർ നസ്രോയിയെ ഒരു സംഘം ആളുകൾ വാക്കേറ്റത്തിനിടെ പലതവണ കുത്തിപ്പരിക്കേൽപിച്ചത്. നില മെച്ചപ്പെട്ടുവരുകയാണെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ച മുനീർ, പിന്തുണച്ച എല്ലാവർക്കും നന്ദിയും പറഞ്ഞു. യമാൽ വ്യാഴാഴ്ച ബാഴ്സലോണയിലെ സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനിറങ്ങുകയും ചെയ്തു. ശനിയാഴ്ച സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തിൽ വലൻസിയയുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ബാഴ്സലോണ.

യൂറോ കപ്പിനിടെ മകൻ ലമീൻ യമാലിനെ പിന്തുണക്കാൻ ഗാലറിയിലെത്തി സമൂഹ മാധ്യമങ്ങളിൽ താരമായിരുന്നു മുനീർ നസ്രോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stabbing caseLamine YamalBarcelonaMounir Nasraoui
News Summary - The stabbing of Lamine Yamal's father; Four people were arrested
Next Story