ടോക്യോ ഒളിമ്പിക്സ്; മോദിയെ പ്രശംസിച്ചും യു.പി.എ സർക്കാറിനെ ഇകഴ്ത്തിയും അഞ്ജു ബോബി ജോർജ്
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ മെഡൽ നേട്ടത്തിൽ കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് മുൻ അത്ലറ്റ് അഞ്ജു ബോബി ജോർജ്. ടോക്യോ ഒളിമ്പിക്സിൽ നേട്ടം കൈവരിക്കാൻ കാരണം കേന്ദ്രസർക്കാറിെൻറ പിന്തുണയാണെന്നും അവർ പറഞ്ഞു. 2004ലെ ഏതൻസ് ഒളിമ്പിൽ അഞ്ജു േബാബി ജോർജ് ലോങ് ജമ്പ് മത്സരത്തിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്വന്തം കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച് 6.83െൻറ റെക്കോഡാണ് അന്ന് അഞ്ജു േനടിയത്.
'ഞങ്ങളുടെ സമയത്ത്, കായിക മന്ത്രി പോലും ഒളിമ്പിക് വില്ലേജിലെ ഒരു സന്ദർശകൻ മാത്രമായിരുന്നു. ലോക ചാമ്പ്യൻഷിപ്പ് മെഡൽ ഇന്ത്യ വലിയ രീതിയിൽ ആഘോഷിച്ചു. എന്നാൽ, മന്ത്രാലയത്തിെൻറ ഭാഗത്തുനിന്ന് കാര്യമായൊന്നും ഉണ്ടായിരുന്നില്ല. അതെ, പ്രധാനമന്ത്രി (ഡോ. മൻമോഹൻ സിങ്) എന്നെ അഭിനന്ദിച്ചു. മറ്റൊന്നും ഉണ്ടായിരുന്നില്ല' -അഞ്ജു സോണി സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ സർക്കാർ അത്ലറ്റുകൾക്ക് വളരെയധികം പ്രധാന്യം നൽകുന്നു. മെഡൽ നേടിയവരെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്നു. ആരും ഈ അവസരം പാഴാക്കുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ചില വലിയ കാര്യങ്ങൾ നടക്കുന്നു. ഈ അവസരങ്ങളും രസവുമെല്ലാം എനിക്ക് നഷ്ടപ്പെട്ടു' -അഞ്ജു കൂട്ടിച്ചേർത്തു.
നിലവിലെ കേന്ദ്രസർക്കാർ പിന്തുണ നൽകുന്നു. അവർ നമുക്ക് പിന്നാലെയാണ്. അവർ നൽകുന്ന ആത്മവിശ്വാസമാണ് എല്ലാ അത്ലറ്റുകളും മികച്ച പ്രകടനം കാഴ്ചവെക്കാൻ കാരണം. അടിത്തട്ടിൽനിന്നാണ് പ്രവർത്തനം. അതും ദീർഘകാലത്തെ അടിസ്ഥാനമാക്കിയും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോൾ 2028ലെയും 2032ലെ ഒളിമ്പിക് മത്സരങ്ങൾ പ്ലാൻ ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾ ഇങ്ങനെതന്നെ വേണം. അടിത്തട്ടിലുള്ള ധാരാളം കുട്ടികൾക്ക് അവസരങ്ങൾ ലഭ്യമാക്കുന്നു. നിങ്ങൾ കഴിവുള്ളവരാണെങ്കിൽ അതുമതി, നിങ്ങളുടെ സിസ്റ്റം മറ്റു കാര്യങ്ങൾ നോക്കും. ഇത്തരത്തിൽ പിന്തുണ നൽകുകയാണെങ്കിൽ ഇന്ത്യ, ഒരിക്കൽ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും അഞ്ജു പറഞ്ഞു.
രാജ്യത്തെ കായിക മന്ത്രിയെ പ്രകീർത്തിച്ചും അഞ്ജു രംഗത്തെത്തി. 'അദ്ദേഹം (കിരേൻ റിജിജു) കായിക രംഗത്ത് വളരെ ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന് ഓരോ അത്ലറ്റിനെയും അറിയാം. എപ്പോഴെങ്കിലും ഞങ്ങൾ വിളിച്ചാലോ മെസേജ് ചെയ്താലോ അദ്ദേഹം അവിടെയുണ്ടാകും. അദ്ദേഹം എല്ലാ പിന്തുണക്കും തയാറായിരുന്നു. അത്തരത്തിലൊരു പ്രോത്സാഹനമായിരുന്നു റിജുജു ഓരോ അത്ലറ്റിനും നൽകിയിരുന്നത്. ഇപ്പോൾ പുതിയ മന്ത്രി പോലും (അനുരാഗ് താക്കുർ) വരുന്നത് കായിക ലോകത്തുനിന്നാണ്. അദ്ദേഹവും വളരെ നന്നായി ചെയ്യുന്നു. നമ്മുടെ ഭരണകൂടത്തിൽനിന്നും മന്ത്രിസഭയിൽനിന്നും ഇത്തരം പിന്തുണയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മെഡൽ നേടിയതിന് ശേഷം ആഘോഷം മാത്രമല്ല ഇേപ്പാഴുള്ളത്. ഇതൊരു തുടക്കം മാത്രമാണ് -അഞ്ജു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.