ഗോൾഫ് താരം ടൈഗര്‍ വുഡ്സിന് കാറപകടത്തിൽ പരിക്ക്
text_fieldsകാലിഫോര്‍ണിയ: ഗോൾഫ് ഇതിഹാസ താരം ടൈഗര്‍ വുഡ്സിന് കാറപകടത്തിൽ പരിക്ക്. കാർ മറിഞ്ഞ് ഗുരുതര പരിക്കേറ്റ താരത്തിെൻറ വലതു കാലിന് താഴെയും കണങ്കാലിലുമായി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കു ശേഷം വുഡ്സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരുകയാണെന്നും താരത്തിെൻറ കുടുംബം അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡില്‍നിന്ന് തെന്നി മറിയുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകളുണ്ട്. അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ചലീസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്സിനെ കാറില്‍നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് അപകടകാരണം പരിശോധിച്ചുവരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.