ട്രാക് ആന്‍റ് ഫീൽഡിൽ റെക്കോഡുകളുടെ പെരുമഴ; അതിവേഗത്തിന് ട്രാക്കൊരുക്കി ആൻഡ്രിയ വലോറി
text_fieldsടോകിയോ: മഹാമാരിയിൽ തളർന്നുകിടക്കുന്ന ലോകത്തിന് അത്യാവേശം പകരുന്നതാണ് ട്രാക്ക് ആന്‍റ് ഫീൽഡിൽ ഇക്കുറി പിറന്ന വലിയ നേട്ടങ്ങൾ. രാജ്യാന്തര മത്സരങ്ങളിൽ പലതും മുടങ്ങിയതിന്‍റെ ആധിയുമായി എത്തിയ അത്ലറ്റുകൾ പക്ഷേ, ടോകിയോ അത്ലറ്റിക്സ് മൈതാനത്ത് വിജയം തൊടുന്നത് റെക്കോഡുകൾ കുറിച്ചാണ്.
വനിതകളുടെ 100 മീറ്ററിൽ ഇക്കുറി 11 സെക്കൻഡിനു താഴെ ഓടിപ്പിടിച്ചത് ആറു പേർ. ഒന്നാമതെത്തിയ ജമൈക്കക്കാരി എലെയ്ൻ തോംപ്സൺ 10.60 സെക്കൻഡിൽ ദൂരം പിന്നിടുേമ്പാൾ പിറന്നത് ഒളിമ്പിക് റെക്കോഡ്. അതും േഫ്ലാറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന സ്പ്രിന്റ് ഇതിഹാസം 1988ൽ കുറിച്ച റെക്കോഡ് പഴങ്കഥയാക്കി. 10.76 സെക്കൻഡിൽ വെങ്കലത്തിൽ മുത്തമിട്ട ഷെറിക ജാക്സൺ പോലും ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ മൂന്നാം സ്ഥാനക്കാരിയാണ്. അവിടെയും പിറന്നത് റെക്കോഡ്.
ലോങ് ജമ്പിൽ നിന്ന് സ്പ്രിന്റിലേക്ക് വളരെവൈകി 2018ൽ മാത്രം ട്രാക്ക് മാറ്റിയ ജേക്കബ്സ് പുരുഷ വിഭാഗത്തിൽ ജേതാവായത് 100 മീറ്ററിലെ യൂറോപ്യൻ റെക്കോഡുമായി. ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട് വാണ ട്രാക്കിലായിരുന്നു ഇറ്റലിക്കാരന്‍റെ പടയോട്ടം. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുേമ്പാഴാണ് ഒളിമ്പിക് സ്റ്റേഡിയത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ആൻഡ്രിയ വലോറി വരുന്നത്. ലോകത്തെ ഏറ്റവും വേഗമേറിയ ട്രാക്കാണ് ഇവിടെ നിർമിച്ചിരിക്കുന്നതെന്ന് വലോറി പറയുന്നു.
കെങ്കോ കുമ രൂപകൽപന ചെയ്ത ഒളിമ്പിക് സ്റ്റേഡിയം നിർമാണ ചാതുരിയാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരട്ടി മാധുര്യമായാണ് അതിന്‍റെ പ്രതലചടുലത വരുന്നത്. ഇതുവരെ 12 ഓളം ഒളിമ്പിക് ട്രാക്കുകൾ രൂപ കൽപന ചെയ്ത ഇറ്റാലിയൻ കമ്പനി മോണ്ടോയുടെ പ്രതിനിധിയാണ് വലോറി. മൂന്നു വർഷം ടോകിയോയിൽ കഴിഞ്ഞാണ് ഇതിന്‍റെ പണി പൂർത്തിയാക്കുന്നത്. വ്യത്യസ്ത രീതിയിൽ ഒരുക്കിയ റബർ ഉൾപെടെ നിർമാണത്തിൽ ഉപയോഗിക്കപ്പെട്ടു. അത്ലറ്റുകളോട് അഭിപ്രായം തേടി. അതുകൂടി നിർമാണത്തിൽ സഹായമായി.
കഴിഞ്ഞ 20 വർഷത്തിനിടെ പിറന്ന ലോക റെക്കോഡുകളിൽ പകുതിയിലേറെയും മോണ്ടോ കമ്പനിക്കു കീഴിൽ ഒരുങ്ങിയ സ്റ്റേഡിയങ്ങളിൽ പിറന്നവയാണ്.
ട്രിപ്പിൾ ജമ്പിൽ ലോക റെക്കോഡോടെ സ്വർണം നേടിയ വെനേസ്വലയുടെ യൂലിമർ റോജാസ് വേറെയും പേരുകൾ ഈ മൈതാനവുമായി ചേർത്തുപറയേണ്ടവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.